റേ​ഷ​ന്‍​ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ചു
Sunday, March 29, 2020 10:03 PM IST
മ​ല്ല​പ്പ​ള്ളി: റേ​ഷ​ന്‍ ക​ട ലൈ​സ​ന്‍​സി​യും കു​ടും​ബ​വും കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​രീ​ക്ഷ​ണ​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല്ല​പ്പ​ള​ളി താ​ലൂ​ക്കി​ല്‍ കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​യ്ക്ക​ല്‍ ജം​ഗ്ഷ​നി​ലു​ള​ള 66ാം ന​മ്പ​ര്‍ റേ​ഷ​ന്‍ ക​ട, ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ചെ​ട്ടി​മു​ക്കി​ലു​ള്ള 10ാം ന​മ്പ​ര്‍ റേ​ഷ​ന്‍ ക​ട എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ നി​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ അ​വ​ര​വ​ര്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​വു​ന്ന​താ​ണ് എ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

അ​ഗ​തി​ക​ള്‍​ക്ക് അ​ഭ​യ​കേ​ന്ദ്രം

തി​രു​വ​ല്ല: നി​രോ​ധ​നാ​ജ്ഞ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ഗ​ര പ​രി​ധി​യി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞി​രു​ന്ന അ​ഗ​തി​ക​ള്‍​ക്ക് അ​ഭ​യ​മൊ​രു​ക്കി ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ല​ഞ്ഞു​തി​രി​ഞ്ഞി​രു​ന്ന 22 പേ​രെ കാ​വും​ഭാ​ഗം കു​ന്നും​പു​റം സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച താ​ത്കാ​ലി​ക അ​ഭ​യ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെയും അ​ഗ്‌​നി​ശ​മ​ന സേ​ന​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​രെ ആം​ബു​ല​ന്‍​സു​ക​ളി​ല്‍ കു​ന്നും​പു​റ​ത്തെ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച​ത്. നി​രോ​ധ​നാ​ജ്ഞ കാ​ലാ​വ​ധി ക​ഴി​യും വ​രെ ഇ​വ​ര്‍​ക്ക് വേ​ണ്ട ഭ​ക്ഷ​ണ​ച്ചെ​ല​വ​ട​ക്ക​മു​ള​ള​വ ന​ഗ​ര​സ​ഭ വ​ഹി​ക്കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു.