എ​ട്ടു​പേ​ർ കൂ​ടി ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ
Friday, March 27, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും ജി​ല്ല​യി​ൽ കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ എ​ട്ടു​പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

വീ​ടു​ക​ളി​ൽ 7328 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.കോ​വി​ഡ് 19 ബാ​ധി​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട 12 പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ങ്ങ​ളും 77 ദ്വി​തീ​യ സ​ന്പ​ർ​ക്ക​വും ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​ത​ട​ക്കം വീ​ടു​ക​ളി​ൽ 410 പേ​ർ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രും 166 പേ​ർ ദ്വി​തീ​യ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ൽ 24 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.

പ​ത്ത​നം​തി​ട്ട ജന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​ന്പ​തു പേ​രും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 10 പേ​രും, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പേ​രും നി​ല​വി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു പേ​ർ ഐ​സൊ​ലേ​ഷ​നി​ൽ ഉ​ണ്ട്.

നി​ല​വി​ൽ വി​ദേ​ശ​ത്തു നി​ന്നും തി​രി​ച്ചെ​ത്തി​യ 3937 പേ​രും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 3391 പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്ത് നി​ന്നും തി​രി​ച്ചെ​ത്തി​യ 90 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും വി​ടു​ത​ൽ ചെ​യ്തു. ആ​കെ 7328 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.ഇ​ന്ന​ലെ ജി​ല്ല​യി​ൽ നി​ന്നും 57 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. നേ​ര​ത്തെ അ​യ​ച്ച 39 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ചു. 125 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ ഇ​ന്ന​ലെ വ​രെ ല​ഭി​ക്കാ​നു​ണ്ട്.

വി​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​ർ
28 ദി​വ​സം വീ​ടു​ക​ളി​ൽ
ക​ഴി​യ​ണം: ജി​ല്ലാ ക​ള​ക്ട​ർ ‌

പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​ക്ക് പു​റ​ത്തു​നി​ന്നും ജി​ല്ല​യി​ൽ എ​ത്തി​യ​വ​ർ നി​ർ​ബ​ന്ധ​മാ​യും 28 ദി​വ​സം വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.നൂ​ഹ് അ​റി​യി​ച്ചു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​ർ 14 ദി​വ​സ​വും വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യ​ണം. ചി​ല​ർ ഈ ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കും മു​ന്പേ വീ​ടി​ന് പു​റ​ത്ത് ഇ​റ​ങ്ങു​ന്ന​താ​യി പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ‌‌

രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​കോ​വി​ഡ് കോ​ൾ സെ​ന്‍റ​ർ ‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ല്ലാ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​ൾ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കു​വാ​ൻ മ​ന്ത്രി കെ.​രാ​ജു നി​ർ​ദേ​ശം ന​ൽ​കി.
ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​വി​ടെ​ത​ന്നെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തോ​ടൊ​പ്പം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കായി ജി​ല്ലാ​ത​ല​ത്തി​ൽ കോ​ൾ സെ​ന്‍റ​ർ ആ​രം​ഭി​ക്ക​ണ​മെ​ന്നും വിവിധ ഭാ​ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ന​റി​യാ​വു​ന്ന​വ​രെ നി​യോ​ഗി​ക്ക​ണ​മെന്നും ആ​ന്‍റോ ആ​ന്‍റ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ‌

സീ​താ​ല​യം കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റ​റി​ലേ​ക്കു വി​ളി​ക്കാം

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 ഭീ​തി, മാ​ന​സി​ക വൈ​ഷ​മ്യം എ​ന്നി​വ നേ​രി​ടു​ന്ന വീ​ട്ട​മ്മ​മാ​ർ​ക്കും കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സീ​താ​ല​യം സ്ത്രീ ​സൗ​ഹൃ​ദ പ​ദ്ധ​തി​യി​ലെ ഡോ​ക്ട​ർ​മാ​രെ വി​ളി​ക്കാ​മെ​ന്ന് ഹോ​മി​യോ​പ്പ​തി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഡി. ബി​ജു കു​മാ​ർ അ​റി​യി​ച്ചു. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, കൗ​ണ്‍​സ​ലിം​ഗ്, ആ​രോ​ഗ്യ​സു​ര​ക്ഷ​യും ഹെ​ൽ​പ് ലൈ​നി​ൽ ല​ഭ്യ​മാ​കും. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് സേ​വ​നം. ഹെ​ൽ​പ് ലൈ​ൻ: ഡോ​ക്ട​ർ​മാ​ർ 949680 7448, 9846414908, 9846162871, സൈ​ക്കോ​ള​ജി​സ്റ്റ് 9544577230.