വിദേശത്തുനിന്ന് എ​ത്തി​യവർക്ക് കോ​വി​ഡ് സഞ്ചാരപഥവും സന്പർക്കപ്പട്ടികയുമായി‌
Thursday, March 26, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: ദു​ബാ​യി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴോ പി​ന്നീ​ടോ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കാ​തി​രു​ന്ന അ​ടൂ​ർ സ്വ​ദേ​ശി 45 കാ​ര​ന്‍റെ കോ​വി​ഡ് 19 സ്ഥി​രീ​ക​ര​ണം ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും ഞെ​ട്ടി​ച്ചു. ദു​ബാ​യി​ൽ നി​ന്ന് 21നു ​രാ​ത്രി 9.55നാ​ണ് EK 568 ന​ന്പ​ർ ഫ്ളൈ​റ്റി​ലാ​ണ് ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ലേ​ക്ക് തി​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ൽ പു​ല​ർ​ച്ചെ 2.50നാ​ണ് എ​ത്തി​യ​ത്. അ​വി​ടെ​നി​ന്ന് 22നു ​രാ​വി​ലെ 8.50നു​ള്ളഇ​ൻ​ഡി​ഗോ 6 E 379 വി​മാ​ന​ത്തി​ൽ 13 എ​ഫ് സീ​റ്റി​ൽ ഇ​രു​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര ചെ​യ്ത്.
10ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. ഭാ​ര്യ പി​താ​വ് വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു. സ്വ​ന്തം കാ​റി​ൽ ഡ്രൈ​വ​റെ​യും കൂ​ട്ടി​യാ​ണ് അ​ടൂ​രി​ലേ​ക്ക് തി​രി​ച്ച​ത്.
യാ​ത്രാ​മ​ധ്യേ 11.30ന് ​വെ​ഞ്ഞാ​റം​മൂ​ട്ടി​ലെ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ ക​യ​റി. അ​ടൂ​ർ ക​ണ്ണ​ങ്കോ​ട്ടു​ള്ള വീ​ട്ടി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എ​ത്തി​ച്ചേ​ർ​ന്നു.
നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. നി​രീ​ക്ഷ​ണ​ത്തി​ൽ ആ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു.
ത​നി​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും തോ​ന്നു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും 23നു ​രാ​വി​ലെ 10.30ന് ​അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വം ന​ൽ​കി. 11.45ന് ​അ​ടൂ​ർ യ​മു​ന സി്ൽ​ക്സി​നു സ​മീ​പ​ത്തെ എ​ടി​എ​മ്മി​ൽ ക​യ​റി. 12.30ന് ​വീ​ട്ടി​ൽ തി​രി​കെ​യെ​ത്തി.
ഇ​ട​യ്ക്ക് മ​റ്റാ​രു​മാ​യും സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് ഇ​യാ​ളു​ടെ മൊ​ഴി.
അ​ടൂ​ർ സ്വ​ദേ​ശി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​ല്ലെ​ങ്കി​ലും ഫ​ലം പോ​സി​റ്റീ​വാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ഇ​തു വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​റ​ഞ്ഞു. ‌
വിമാനത്തിൽ ഒപ്പം ഉണ്ടായിരുന്നവരെ കണ്ടെത്തും
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ര​ണ്ടു​പേ​രും യാ​ത്ര ചെ​യ്ത വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞ് നി​രീ​ക്ഷ​ണ​ത്തി​ൽ നി​ല​നി​ർ​ത്താ​ൻ നി​ർ​ദേ​ശ​മു​ണ്ട്. വി​മാ​ന​ങ്ങ​ളു​ടെ ന​ന്പ​ർ ഉ​ൾ​പ്പെ​ടെ ഫ്ളോ ​ചാ​ർ​ട്ട് ത​യാ​റാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​രു​വ​രു​ടെ​യും സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്താ​നും ഫ്ളോ ​ചാ​ർ​ട്ട് സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
വി​മാ​ന​ത്താ​വ​ളം മു​ത​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ൾ, ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. വീ​ട്ടു​കാ​രോ​ടും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി കാ​ഷ്വാ​ലി​റ്റി, ഒ​പി കൗ​ണ്ട​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ജോ​ലി നോ​ക്കി​യ​വ​രും നി​രീ​ക്ഷ​ണ​പ​ട്ടി​ക​യി​ലു​ണ്ടാ​കും. ‌