സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ വെ​ന്‍റി​ലേ​റ്റ​ർ വാ​ങ്ങാ​ൻ 1.50 കോ​ടി: എംപി
Wednesday, March 25, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്ക് പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ വെ​ന്‍റി​ലേ​റ്റ​റു​ക​ളും ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങാ​ൻ എം​പി ഫ​ണ്ടി​ൽ നി​ന്ന് 1.50 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​റി​യി​ച്ചു.
ഇ​തു​സം​ബ​ന്ധ​മാ​യ ക​ത്ത് അ​ദ്ദേ​ഹം പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ലെ​ത്തി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​നു കൈ​മാ​റി.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നാ​ല്, കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി ര​ണ്ടു വീ​തം. തി​രു​വ​ല്ല, റാ​ന്നി, കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ന്നു വീ​ത​വും കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടും മു​ണ്ട​ക്ക​യം, ഈ​രാ​റ്റു​പേ​ട്ട കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നു​വീ​ത​വും വെ​ന്‍റി​ലേ​റ്റ​റു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തു​കൂ​ടാ​തെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, മ​റ്റ് അ​വ​ശ്യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങു​ന്ന​തി​ലേ​ക്കും ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​മെ​ന്ന് എം​പി അ​റി​യി​ച്ചു.