റോഡിലിറങ്ങി​യ​വ​ർ​ക്കു​ നേ​രെ ക​ർ​ശ​ന ന​ട​പ​ടി
Wednesday, March 25, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ലോ​ക്ഡൗ​ണ്‍, നി​രോ​ധ​നാ​ജ്ഞ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​തു​വ​രെ 132 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 104 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ണ്‍ അ​റി​യി​ച്ചു.

കോ​വി​ഡ് 19മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ ക്വാ​റ​ന്‍റൈ​യ്ൻ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു കേ​സു​ക​ളും ഇ​ന്ന​ലെ എ​ടു​ത്തി​ട്ടു​ണ്ട്.

നി​യ​മ​ലം​ഘ​ന​ത്തി​ന് 109 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് കൂ​ട്ടം​കൂ​ടി​യ​തി​നും ക​ട​ക​ൾ തു​റ​ന്ന​തി​നും ആ​രാ​ധ​ന​ലാ​യ​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടി ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​തി​നും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് 132 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വ​രും​ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഒ​രു കാ​ര​ണ​വ​ശാ​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. നി​ർ​ദ്ദേ​ശ​ങ്ങ​ൾ വ​ക​വ​യ്ക്കാ​തെ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പി​ടി​ച്ചെ​ടു​ത്ത് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള​ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും.

കോ​വി​ഡ് 19 ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് സാ​മൂ​ഹ്യ​മാ​യ ഒ​ത്തു​ചേ​ര​ലു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​രോ​ധ​നാ​ജ്ഞ​യോ, ലോ​ക്ഡൗ​ണ്‍ നി​ർ​ദ്ദേ​ശ​ങ്ങ​ളോ ലം​ഘി​ക്കു​വാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​ർ​ദ്ദേ​ശി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള​ള ന​ട​പ​ടി​ക​ൾ തു​ട​രും. പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി ലോ​ക്ഡൗ​ണ്‍ ക​ഴി​യു​ന്ന​തു​വ​രെ സ്റ്റേ​ഷ​നു​ക​ളി​ൽ ത​ന്നെ സൂ​ക്ഷി​ക്കും.

സ്ഥി​ര​മാ​യി നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ 107 ക്രി​മി​ന​ൽ നി​യ​മ​പ്ര​കാ​ര​മു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ജി​ല്ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യേ തു​ട​ർ​ന്നാ​ണ് കേ​സു​ക​ൾ. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ സ്ക്വാ​ഡു​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. അ​വ​ശ്യ​സ​ർ​വീ​സു​ക​ള​ല്ലാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ വൈ​കി അ​ട​ച്ച​വ​ർ​ക്കെ​തി​രെ​യും കേ​സു​ണ്ട്. നി​ശ്ചി​ത എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ദേ​വാ​ല​യ​ത്തി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ ന​ട​ത്തി​യ​തി​ന് അ​ടൂ​രി​ൽ മ​റ്റൊ​രു കേ​സു​മെ​ടു​ത്തു.നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ന്പോ​ഴും ഇ​ന്ന​ലെ രാ​വി​ലെ ജി​ല്ല​യി​ലെ നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വ​ൻ തി​ര​ക്കു​ണ്ടാ​യി.

വ​ഴി​യാ​ത്ര​ക്കാ​ര​ട​ക്കം നി​ര​വ​ധി പേ​ർ ന​ഗ​ര​ങ്ങ​ളി​ലും മ​റ്റും കൂ​ട്ടം​കൂ​ടു​ക​യു​മു​ണ്ടാ​യി. പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് തി​ര​ക്കി​ന് അ​ല്പം ശ​മ​ന​മു​ണ്ടാ​യ​ത്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും നി​ര​ത്തു​ക​ളി​ലെ​ത്തി. ഏ​റെ​പ്പേ​രും സ​ത്യ​വാ​ങ്മൂ​ല​വു​മാ​യാ​ണ് എ​ത്തി​യ​ത്. യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ എ​ത്തി​യ വാ​ഹ​ന​ങ്ങ​ളെ അ​പ്പോ​ൾ​ത​ന്നെ പോ​ലീ​സ് പ​റ​ഞ്ഞു​വി​ട്ടു.

കോ​ന്നി​യി​ൽ ആ​ളു​ക​ളു​ടെ വ​ര​വ് കൂ​ടി​യ​തോ​ടെ പോ​ലീ​സ് വി​ര​ട്ടി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കാ​ൻ ഇ​ന്ന​ലെ​യും ക​ട​ക​ൾ​ക്കു മു​ന്പി​ൽ തി​ര​ക്കു​ണ്ടാ​യി. ക​ട​ക​ളി​ലേ​ക്ക് അ​ഞ്ചു​പേ​രി​ൽ കൂ​ടു​ത​ൽ പ്ര​വേ​ശ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ല​രും മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത്.