വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും
Tuesday, March 24, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: കൊ​റോ​ണ രോ​ഗ​ത്തെ സം​ബ​ന്ധി​ച്ച് വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ​ട​ച്ചു​വി​ടു​ന്ന​വ​ര്‍​ക്കെ​തി​രെ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ജി​ല്ലാ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടു വ​രു​ന്ന​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്ക​ത്ത​ക്ക വി​ധ​ത്തി​ല്‍ പോ​സ്റ്റു​ക​ള്‍ ഇ​ടു​ന്ന​ത് ജി​ല്ലാ സൈ​ബ​ര്‍​സെ​ല്‍ നി​രീ​ക്ഷി​ച്ചി​വ​രു​ന്നു. ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച കൊ​റോ​ണ രോ​ഗ​ത്തി​ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ ജി​ല്ലാ പോ​ലീ​സ് സ​ജ്ജ​മാ​ണ്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ പൂ​ഴ്ത്തി​വ​യ്പും ക​രി​ഞ്ച​ന്ത​യും ത​ട​യു​ന്ന​തി​ന് ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളും. അ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രെ ക​ര്‍​ശ​ന​മാ​യി നി​രീ​ക്ഷി​ക്കു​ക​യും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. കൂ​ട്ടം​കൂ​ടി നി​ല്ക്കു​ന്ന​തും അ​നാ​വ​ശ്യ യാ​ത്ര​ക​ളും അ​നു​വ​ദി​ക്കി​ല്ല.
അ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​റെ​ക്കൂ​ടാ​തെ ഒ​രാ​ളെ​ക്കൂ​ടി മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. വാ​ഹ​ന പ​രി​ശോ​ധ​ന​യും മ​റ്റും മു​ഴു​വ​ന്‍ സ​മ​യ​വും തു​ട​രു​ന്ന​തി​ന് പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

24 മ​ണി​ക്കൂ​റും പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം

​പ​ത്ത​നം​തി​ട്ട: 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് തു​റ​ന്നി​ട്ടു​ണ്ട്. ഈ ​ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ ഓ​ഫീ​സ​ര്‍​മാ​രാ​യി സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യെ​യും പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ല​ക്‌​സ് ബേ​ബി​യേ​യും നി​യ​മി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് 9497960970 എ​ന്ന ന​മ്പ​റി​ലേ​ക്ക് വി​ളി​ക്കാം.