നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ തി​ര​ക്ക്
Monday, March 23, 2020 10:17 PM IST
കോ​ഴ​ഞ്ചേ​രി: കേ​ര​ളം ലോ​ക്ഡൗ​ണി​ലേ​ക്കു നീ​ങ്ങു​ന്നു​വെ​ന്ന വാ​ർ​ത്ത ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി. സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ചെ​യ്യു​ന്ന​തി​ലേ​ക്ക് രാ​വി​ലെ മു​ത​ൽ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ല​ട​ക്കം ക​ട​ക​ളി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പ​ഴം, പാ​ല്‍, അ​രി, പ​ച്ച​ക്ക​റി തു​ട​ങ്ങി അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വ​ൻ​വി​ല്പ​ന​മ​യാ​യി​രു​ന്നു.
നാ​ട്ടി​ന്‍​പു​റ​ത്തെ പ​ല​ച​ര​ക്ക് ക​ട​ക​ളി​ലെ​ല്ലാം ത​ന്നെ പ​ല സാ​ധ​ന​ങ്ങ​ളും രാ​ത്രി​യോ​ടു​കൂ​ടി തീ​ര്‍​ന്നി​രു​ന്നു.കു​മ്പ​നാ​ട്ടെ ഒ​രു സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ ടി​വി വാ​ര്‍​ത്ത​യെ​തു​ട​ര്‍​ന്ന് അ​ഞ്ച്‌​പേ​രെ മാ​ത്ര​മാ​ണ് ക​ട​യി​ലേ​ക്ക് ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ജി​ല്ല പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടു​മെ​ന്ന പ്ര​ച​ര​ണ​മാ​ണ് ജ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ക​ട​ക​ളി​ലെ​ത്തി​ച്ച​ത്.
കോ​ഴ​ഞ്ചേ​രി ടൗ​ണി​ലെ ഭൂ​രി​പ​ക്ഷം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്ന​ലെ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ജ​ന​ത ക​ര്‍​ഫ്യു ദി​ന​ത്തി​ന് സ​മാ​ന​മാ​യി​രു​ന്നു കോ​ഴ​ഞ്ചേ​രി​യി​ലെ ഇ​ന്ന​ല​ത്തെ സ്ഥി​തി.
ഏ​താ​നും ചി​ല മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളും ചെ​റി​യ സ്ഥാ​പ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് തു​റ​ന്നി​രു​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ള്‍ നാ​മ​മാ​ത്ര​മാ​യി​ട്ടാ​ണ് സ​ർ​വീ​സു​ക​ള്‍ ന​ട​ത്തി​യ​ത്.
എ​ന്നാ​ല്‍ കോ​ഴ​ഞ്ചേ​രി, പു​ല്ലാ​ട്, കു​മ്പ​നാ​ട് ആ​റ​ന്മു​ള സ്ഥ​ല​ങ്ങ​ളി​ല്‍ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡു​ക​ള്‍ സ​ജീ​വ​മാ​യി​രു​ന്നെ​ങ്കി​ലും കൈ​നീ​ട്ടം പോ​ലും ഓ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പ​ല ഡ്രൈ​വ​ര്‍​മാ​രും പ​റ​ഞ്ഞു.
പൊ​തു ഗ​താ​ഗ​തം ഭാ​ഗി​മാ​യി നി​ല​ച്ച​തോ​ടു​കൂ​ടി ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍ പ​ട്ടി​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ത​മി​ഴ്‌​നാ​ട് -ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​ച്ച​ക്ക​റി ക​യ​റ്റി​ക്കൊ​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ എ​ത്താ​താ​യ​തോ​ടെ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും കു​റ​ഞ്ഞു.