ശ​ബ​രി​മ​ല റോ​പ് വേ ​പ​ബ്ലി​ക് ഹി​യ​റിം​ഗ് ന​ട​ന്നു
Friday, February 28, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് സം​ഘ​ടി​പ്പി​ച്ച ശ​ബ​രി​മ​ല റോ​പ്വേ പ​ബ്ലി​ക് ഹി​യ​റിം​ഗ് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു.
ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​പ്വേ നി​ർ​മാ​ണ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് ക​ന്പ​നി ഉ​ത്ത​രം ന​ൽ​കി. ചോ​ദ്യോ​ത്ത​ര​ങ്ങ​ൾ സം​സ്ഥാ​ന പ​രി​സ്ഥി​തി ആ​ഘാ​ത ക​മ്മി​റ്റി പ​രി​ശോ​ധി​ക്കു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.
ട്രാ​ക്ട​ർ ശ​ബ്ദ മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​മാ​യ പ​ന്പ​യി​ലും ക​ന്പ​നി പ​ഠ​നം ന​ട​ത്തും.
കോ​ർ​പ്പ​റേ​റ്റ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് റെ​സ്പോ​ണ്‍​സി​ബി​ളി​റ്റി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട് ശ​ത​മാ​നം തു​ക ഉ​പ​യോ​ഗി​ച്ച് അ​ട്ട​ത്തോ​ട്ടി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കും. ആ​ദി​വാ​സി യു​വാ​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി ഓ​പ്പ​റേ​റ്റ​ർ ജോ​ലി ന​ൽ​കും.
ആ​ന​ത്താ​ര, മൃ​ഗ​ങ്ങ​ൾ അ​ധി​ക​മാ​യി വ​രു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ സം​ര​ക്ഷി​ച്ചാ​വും റോ​പ്വേ നി​ർ​മി​ക്കു​ക. 2.7 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 19 തൂ​ണു​ക​ളാ​ണ് റോ​പ്വേ​യ്ക്കാ​യി നി​ർ​മി​ക്കു​ക.
250 മ​ര​ങ്ങ​ൾ തൂ​ണ്‍ നി​ർ​മാ​ണ​ത്തി​നാ​യി മു​റി​ക്കേ​ണ്ടി​വ​രും. മു​റി​ക്കു​ന്ന മ​ര​ങ്ങ​ൾ​ക്ക് പ​ക​ര​മാ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് ഒ​ന്നി​ന് പ​ത്ത് എ​ന്ന ത​ര​ത്തി​ൽ വൃ​ക്ഷ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് പ​രി​പാ​ലി​ക്കു​മെ​ന്ന് ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.
ഹി​ൽ​ടോ​പ്പ് ക​ഐ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​ന് സ​മീ​പം മു​ത​ൽ സ​ന്നി​ധാ​നം പോ​ലീ​സ് ബാ​ര​ക്കി​ന് സ​മീ​പം വ​രെ​യാ​ണ് റോ​പ്വേ നി​ർ​മി​ക്കു​ക.
അ​ഞ്ച് ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് ച​ര​ക്ക് നീ​ക്ക​ത്തി​നാ​യി റോ​പ്വേ സ്ഥാ​പി​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് എ​യ്റ്റീ​ന്ത് സ്റ്റെ​പ്പ് ദാ​മോ​ദ​ർ കേ​ബി​ൾ കാ​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ്. പാ​രി​സ്ഥി​തി​ക പ​ഠ​നം ന​ട​ത്തി​യ​ത് പെ​ർ​ഫാ​ക്ടോ എ​ൻ​വൈ​റോ സൊ​ല്യൂ​ഷ​ൻ പ്രൈ​വ​റ്റ് ക​ന്പ​നി​യാ​ണ്.
ദു​ര​ന്ത ദി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഗ്രി​ഗ​റി കെ. ​ഫി​ലി​പ്പ്, പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വ് വെ​സ്റ്റ് ഡി​വി​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി.​കെ. ഹാ​ബി, തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ ഓ​ഫീ​സ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര ബോ​ർ​ഡ് ചീ​ഫ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ എ​ഞ്ചി​നീ​യ​ർ സി​ന്ധു രാ​ധാ​കൃ​ഷ്ണ​ൻ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ എ​സ്.​എ​ൻ. നി​ഷ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര ബോ​ർ​ഡ് ജി​ല്ലാ ഓ​ഫീ​സ​ർ അ​ല​ക്സാ​ണ്ട​ർ ജോ​ർ​ജ്, എ​യ്റ്റീ​ന്ത്, സ്റ്റെ​പ് ദാ​മോ​ദ​ർ കേ​ബി​ൾ കാ​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഓ​പ​റേ​ഷ​ൻ ഹെ​ഡ് ഉ​മാ നാ​യ​ർ, പെ​ർ​ഫെ​ക്റ്റ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സൊ​ല്യൂ​ഷ്യ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ ആ​ൻ​ഡ് സി​ഇ​ഒ ര​ച്ന ഭാ​ർ​ഗ​വ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ്ര​വീ​ണ്‍ ഭാ​ർ​ഗ​വ, അ​ട്ട​ത്തോ​ട് ആ​ദി​വാ​സി മൂ​പ്പ​ൻ നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.