‌കാ​ട്ടു​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് : സം​ര​ക്ഷ​ണം ഒ​രു​ക്കാ​നാ​കാ​തെ അ​ധി​കൃ​ത​ർ
Friday, February 28, 2020 10:59 PM IST
റാ​ന്നി: വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കാ​ടു​വി​ട്ട് നാ​ട്ടി​ക്കി​റ​ങ്ങി​യ​തോ​ടെ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഭീ​തി​യേ​റി. വെ​ച്ചൂ​ച്ചി​റ ,നാ​റാ​ണം​മൂ​ഴി, പെ​രു​നാ​ട് ,ചി​റ്റാ​ർ, സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ലാ​ണ് ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണ​മി​ല്ലാ​തെ ആ​ളു​ക​ൾ ഭ​യ​ത്തോ​ടെ ക​ഴി​യു​ന്ന​ത്. വ​ന​വും വ​ന​മേ​ഖ​ല​യും കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യാ​ണെ​ങ്കി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടു​മൃ​ഗ ഭീ​തി​യി​ൽ ജീ​വ​നും കൈ​യി​ലെ​ടു​ത്തു ജ​നം ക​ഴി​യു​ന്ന സ്ഥി​തി​യാ​ണ്. സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട അ​ധി​കൃ​ത​രാ​ക​ട്ടെ പ​ല സം​ഭ​വ​ങ്ങ​ളും അ​റി​ഞ്ഞ മ​ട്ടി​ല​ല്ല.
ശ​ബ​രി​മ​ല​ക്കാ​ടു​ക​ളു​ടെ ഭാ​ഗ​മാ​യ പെ​രു​ന്തേ​ന​രു​വി വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്ത്, കാ​ട്ടാ​ന എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​മാ​ണ് നാ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. പെ​രു​ന്തേ​ന​രു​വി ടൂ​റി​സ്റ്റ് കേ​ന്ദ്രം, ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി എ​ന്നി​വ​യ്ക്കു സ​മീ​പ​മു​ള്ള കാ​ട്ടി​ലും നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത​തി​ർ​ത്തി​യി​ൽ ച​ണ്ണ, കു​ട​മു​രു​ട്ടി തു​ട​ങ്ങി ജ​ന​വാ​സ മേ​ഖ​ല​യോ​ട​ടു​ത്ത കാ​ട്ടി​ലും കാ​ട്ടു​പോ​ത്തി​നെ മി​ക്ക​പ്പോ​ഴും ക​ണ്ടി​ട്ടു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​ട്ടി​ക​ളെ സ്കൂ​ളി​ൽ അ​യ​ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​നും ഭ​യ​മാ​ണ്. മാ​ത്ര​മ​ല്ല ശ​ബ​രി​മ​ല​ക്കാ​ടു​ക​ളി​ൽ ക​ടു​വ​യു​ടെ​യും പു​ലി​യു​ടെ​യും സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ ഈ ​വ​ന​മേ​ഖ​ല​യു​ടെ ഭാ​ഗ​മാ​യ പെ​രു​ന്തേ​ന​രു​വി കാ​ടി​നോ​ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ജീ​വി​തം സു​ര​ക്ഷി​ത​മ​ല്ല. ഈ ​പ്ര​ദേ​ശ​ത്ത് വ​ലി​യൊ​രു വി​ഭാ​ഗം വ​രു​ന്ന ക​ർ​ഷ​ക ജ​ന​ത ആ​ശ​ങ്ക​യോ​ടെ​യാ​ണ് ഓ​രോ ദി​വ​സ​വും ത​ള്ളി​നീ​ക്കു​ന്ന​ത്.
വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ചാ​ത്ത​ൻ​ത​റ, കു​രു​ന്പ​ൻ മൂ​ഴി, മ​ണ്ണ​ടി​ശാ​ല, പ​രു​വ, ക​ക്കു​ടു​ക്ക, ന​വോ​ദ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ച​ണ്ണ, കു​ട​മു​രു​ട്ടി, കൊ​ച്ചു​കു​ളം തു​ട​ങ്ങി​യ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും കാ​ട്ടാ​ന​യും പ​ന്നി​യും കു​ര​ങ്ങും മ​ര​പ്പ​ട്ടി​യും കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​ട​ന്നു ക​യ​റി കൃ​ഷി ന​ശി​പ്പി​ക്കു​ക നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്. പ​തി​നാ​യി​ര​ങ്ങ​ൾ വാ​യ്പ​യെ​ടു​ത്ത് കൃ​ഷി ചെ​യ്തു​വ​രു​ന്ന ക​ർ​ഷ​ക​ന് കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ നി​ന്ന് ഒ​ന്നും ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ നി​ര​ത്തു​ന്പോ​ൾ നി​സാ​ര​വ​ത്ക​രി​ക്കു​ക​യും ലാ​ഘ​വ​ബു​ദ്ധി​യോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് വ​നം വ​കു​പ്പി​നും അ​തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും.
ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടി​ൽ അ​ടു​ത്തി​ടെ നി​ര​വ​ധി ക​ർ​ഷ​ക​സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​കേ​ന്ദ്ര​ങ്ങ​ൾ അ​ന​ങ്ങാ​പ്പാ​റ ന​യം ത​ന്നെ തു​ട​രു​ക​യാ​ണ്.