വ​ന​പാ​ല​ക​ർ കാ​വ​ൽ തു​ട​രു​ന്നു ‌
Thursday, February 27, 2020 11:12 PM IST
റാ​ന്നി: ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​യി​റ​ങ്ങി​യ ക​ട്ടി​ക്ക​ൽ, വാ​റ്റു​ചാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ​യും കാ​ട്ടാ​ന ഇ​റ​ങ്ങി​യ​താ​യി അ​ഭ്യൂ​ഹം പ​ര​ന്ന​ത് ആ​ളു​ക​ളി​ൽ പ​രി​ഭ്രാ​ന്തി​യു​ണ്ടാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ ക​ട്ടി​ക്ക​ല്ലി​ന് മു​ക​ൾ ഭാ​ഗ​ത്ത് സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ൽ ആ​ന​യെ ക​ണ്ടെ​ന്നാ​ണ് പ്ര​ച​ര​ണ​മു​ണ്ടാ​യ​ത്.
ബു​ധ​നാ​ഴ്ച ന​ദി ക​ട​ന്ന് ക​ട്ടി​ക്ക​ല്ലി​ലെ​ത്തി​യ ആ​ന വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ആ​ന​യെ ഓ​ടി​ക്കാ​നെ​ത്തി​യ വ​ന​പാ​ല​ക​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. സ്ഥ​ല​
വാ​സി​യാ​യ ക​ർ​ഷ​ക​നും ആ​ന​യി​ൽ നി​ന്നം പ​രി​ക്കേ​റ്റി​രു​ന്നു.
രാ​ത്രി വൈ​കി ന​ദി​യു​ടെ മ​റു​ക​ര​യി​ൽ ആ​ന​യെ ക​യ​റ്റി വി​ട്ട ശേ​ഷ​മാ​ണ് വ​ന​പാ​ല​ക സം​ഘം മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ കാ​ട്ടാ​ന എ​ത്തി​യി​ട്ടു​ണ്ടെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്ന​തോ​ടെ വ​ന​പാ​ല​ക സം​ഘ​വും പോ​ലീ​സും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി. രാ​വി​ലെ മു​ത​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തി​യ വ​ന​പാ​ല​ക​ർ പി​ന്നീ​ട് മ​ട​ങ്ങി. ‌

ബി​ജു​വി​നു നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി ‌

‌റാ​ന്നി: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ആ​ന​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ച രാ​ജ​ന്പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ടൈ​ബ്ര​ൽ വാ​ച്ച​ർ എ.​എ​സ്. ബി​ജു​വി​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി.
എ.​എ​സ് ബി​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.
രാ​വി​ലെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് റാ​ന്നി ഡി​എ​ഫ് ഓ​ഫീ​സി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ രം​ഗ​ത്തെ പ്ര​മു​ഖ​രും ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യി​രു​ന്നു.
രാ​ജു ഏ​ബ്ര​ഹാം എം.​എ​ൽ​എ,സി​പി​ഐ സം​സ്ഥാ​ന ക​ണ്‍​ട്രോ​ൾ ക​മ്മീ​ഷ​നം​ഗം എം.​വി. വി​ദ്യാ​ധ​ര​ൻതു​ട​ങ്ങി​യ​വ​ർ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.
മു​ഖ്യ വ​ന​പാ​ല​ക​ൻ പി.​കെ. കേ​ശ​വ​ൻ്, ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ അ​നൂ​പ്ദാ​സ്, പി​സി​എ​ഫ് സി​ദ്ദി​ഖ്, സി.​കെ ഹാ​ബി,ഡി​എ​ഫ്ഒ​മാ​രാ​യ എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്യാം​മോ​ഹ​ൻ, എ​സി​എ​ഫു​മാ​രാ​യ ഹ​രി​കൃ​ഷ്ണ​ൻ, ഷാ​ന​വാ​സ്, ബൈ​ജു തു​ട​ങ്ങി​യ​വ​രും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു. ‌‌