മ​നു​ഷ്യ​ന്‍റെ ര​ക്ഷ​യ്ക്ക് ദൈ​വ​ത്തി​ന്‍റെ ക​രു​ണ ആ​വ​ശ്യം: ഫാ.​ഡാ​നി​യ​ൽ പൂ​വ​ണ്ണ​ത്തി​ൽ
Thursday, February 27, 2020 11:12 PM IST
ച​ങ്ങ​നാ​ശേ​രി: മ​നു​ഷ്യ​ന്‍റെ ര​ക്ഷ​യ്ക്ക് മ​നു​ഷ്യ പ്ര​യ​ത്ന​ത്തേ​ക്കാ​ളു​പ​രി ദൈ​വ​ത്തി​ന്‍റെ ക​രു​ണ​യാ​ണ് ആ​വ​ശ്യ​മെ​ന്ന് പ്ര​ശ​സ്ത വ​ച​നപ്ര​ഘോ​ഷ​ക​ൻ ഫാ.​ ഡാ​നി​യ​ൽ പൂ​വ​ണ്ണ​ത്തി​ൽ. പാ​റേ​ൽ പ​ള്ളി മൈ​താ​ന​ത്തു ന​ട​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ വ​ച​നപ്ര​ഘോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ദൈ​വ​ഹി​ത​മ​ല്ലാ​ത്ത പ്ര​വ​ർ​ത്തി​ക​ളി​ലൂ​ടെ അ​നു​ഗ്ര​ഹ​ങ്ങ​ൾ ന​ഷ്മാ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​വ​സ​ര​ങ്ങ​ളും സാ​ഹ​ച​ര്യ​ങ്ങ​ളും വേ​ണ്ട​വി​ധം ഉ​പ​യോ​ഗി​ക്കാ​ത്ത​ത് പ​രാ​ജ​യ​മാ​ണ്. സ്തു​തി​യി​ലൂ​ടെ​യും ആ​രാ​ധ​ന​യി​ലൂ​ടെ​യും ന​ന്ദി​യ​ർ​പ്പ​ണ​ത്തി​ലൂ​ടെ​യും പ്രാ​ർ​ഥി​ക്കു​ന്ന​തി​നു​ള്ള ദൈ​വ​സാ​ന്നി​ധ്യം സൃ​ഷ്ടി​ക്ക​ണ​മെ​ന്നും ഫാ.​ പൂ​വ​ണ്ണ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
അ​തി​രൂ​പ​ത വി​കാ​രി​ ജ​ന​റാ​ൾ മോ​ണ്‍.​ തോ​മ​സ് പാ​ടി​യ​ത്ത് വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ ക​ണ്‍​വ​ൻ​ഷ​ൻ പ​ന്ത​ലി​ൽ സീ​നി​യ​ർ സി​റ്റി​സ​ണ്‍ സം​ഗ​മം ന​ട​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 5.30ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം. ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ സ​മാ​പി​ക്കും.