കൊ​റോ​ണാ ജാ​ഗ്ര​ത: മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ കൂ​ടി നി​രീ​ക്ഷി​ക്കും ‌
Thursday, February 27, 2020 11:08 PM IST
പ​ത്ത​നം​തി​ട്ട: കൊ​റോ​ണാ രോ​ഗ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​റ്റ​ലി, ഇ​റാ​ന്‍, റി​പ്പ​ബ്ലി​ക് ഓ​ഫ് കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന​വ​രെ കൂ​ടി ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍(​ആ​രോ​ഗ്യം) ഡോ. ​എ.​എ​ല്‍. ഷീ​ജ അ​റി​യി​ച്ചു.
ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യി​ട്ടു​ള്ള ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലോ, അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലോ അ​റി​യി​ക്ക​ണം. ചൈ​ന, ഹോ​ങ്കോ​ങ്ങ്, താ​യ്‌​ല​ന്‍​ഡ്, സിം​ങ്ക​പ്പോ​ർ, ജ​പ്പാ​ന്‍, ദ​ക്ഷി​ണ കൊ​റി​യ, വി​യ​റ്റ് നാം, ​നേ​പ്പാ​ള്‍, ഇ​ന്‍​ഡോ​നേ​ഷ്യ, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ​യാ​ണ് ഇ​തു​വ​രെ നി​രീ​ക്ഷി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. ഇ​തു കൂ​ടാ​തെ​യാ​ണ് ഇ​പ്പോ​ള്‍ മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ‌