കും​ഭ​ഭ​ര​ണി ഉ​ത്സ​വം ‌‌
Thursday, February 27, 2020 11:08 PM IST
കോ​ഴ​ഞ്ചേ​രി : പൂ​വ​ത്തൂ​ര്‍-​പു​ല്ലാ​ട് ഉ​ള്ളൂ​ര്‍​ക്കാ​വ് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ കും​ഭ​ഭ​ര​ണി ഉ​ത്സ​വം മാ​ർ​ച്ച് ഒ​ന്നി​നു ന​ട​ക്കും. ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ത​ന്ത്രി മ​ഹാ​രാ​ജ​ന്‍ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പൊ​ങ്കാ​ല ന​ട​ക്കും. വൈ​കു​ന്നേ​രം 6.30-ന് ​ദീ​പാ​രാ​ധ​ന​യ്ക്ക് ശേ​ഷം ശി​വ​കു​മാ​ര്‍ അ​മൃ​ത​ക​ല​യു​ടെ സോ​പാ​ന സം​ഗീ​തം. ഏ​ഴി​ന് ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍.​സു​രേ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 8.30-ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ളും കാ​ക്കാ​രി​ശി നാ​ട​ക​വും ന​ട​ക്കും. നാ​ളെ രാ​വി​ലെ അ​ഞ്ചി​ന് മ​ഹാ​ഗ​ണ​പ​തി​ഹോ​മം, പ​തി​വ് പൂ​ജ​ക​ള്‍, ന​ട​യ്ക്ക​ല്‍ പ​റ സ​മ​ര്‍​പ്പ​ണം. വൈ​കു​ന്നേ​രം 4.30-ന് ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നും പു​ല്ലാ​ട് ചി​ത്തി​ര മ​ന്ദി​ര​ത്തി​ലേ​ക്ക് എ​തി​രേ​ല്പ്, അ​ഞ്ചി​ന് ചി​ത്തി​ര മ​ന്ദി​ര​ത്തി​ല്‍ നി​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഘോ​ഷ​യാ​ത്ര, ഒ​മ്പ​തി​ന് പ്ര​ഭാ​ഷ​ണം, 10.30-ന് ​വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍, പു​ല​ര്‍​ച്ചെ 5.30-ന് ​വ​ലി​യ കാ​ണി​ക്ക, കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​ന്‍. സു​രേ​ഷ് ബാ​ബു, പി.​റ്റി.​രാ​ജ​ന്‍, കെ.​ടി.​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ‌