‌വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് പാ​സ് വി​ല്പ​ന ‌
Wednesday, February 26, 2020 11:09 PM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി ഈ​സ്റ്റ് ജ​ന​താ സ്പോ​ർ​ട്സ് ക്ല​ബ് ആ​ൻ​ഡ് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന 25-ാമ​ത് കി​ട​ങ്ങാ​ലി​ല്‍ മ​ത്താ​യി​ക്കു​ട്ടി (കെ.​റ്റി. ഏ​ബ്ര​ഹാം) മെ​മ്മോ​റി​യ​ല്‍ അ​ഖി​ല​കേ​ര​ള വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ സ്പോ​ണ്‍​സ​ര്‍​ഷി​പ്പി​ന്‍റെ​യും ഡൊ​ണേ​ഷ​ന്‍ പാ​സി​ന്‍റെ​യും ആ​ദ്യ​വി​ല്പ​ന ഇന്നു ​വൈ​കു​ന്നേ​രം 4.30ന് ​കോ​ഴ​ഞ്ചേ​രി ഈ​സ്റ്റ് ജ​ന​താ ലൈ​ബ്ര​റി ബി​ല്‍​ഡിം​ഗി​ല്‍ ക​വ​യ​ത്രി ടി. ​എ​സ്. പൊ​ന്ന​മ്മ ന​വ​തി​ഹാ​ളി​ല്‍ ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ കെ​എ​സ്എ​ഫ്ഇ ചെ​യ​ര്‍​മാ​ന്‍ ഫി​ലി​പ്പോ​സ് തോ​മ​സ് നി​ര്‍​വ​ഹി​ക്കും.
ടൂ​ര്‍​ണ​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ദ്യ സ്പോ​ണ്‍​സ​ര്‍​ഷി​പ്പ് പാ​സ് പ​ര​പ്പു​ഴ സെ​യി​ൽ​സ് കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബി​നു പ​ര​പ്പു​ഴ, ആ​ദ്യ ഡൊ​ണേ​ഷ​ന്‍ പാ​സ് ഡോ. ​സു​മ​ന്‍ ച​ന്ദ്ര​റോ​യി​യും ഏ​റ്റു​വാ​ങ്ങും. ടൂ​ര്‍​ണ​മെ​ന്‍റ് മാ​ര്‍​ച്ച് 31 മു​ത​ല്‍ എ​പ്രി​ല്‍ അ​ഞ്ചു വ​രെ​യാ​ണ് കോ​ഴ​ഞ്ചേ​രി ഈ​സ്റ്റ് മൗ​ണ്ട്സീ​യോ​ണ്‍ ന​ഗ​റി​ല്‍ (ജ​ന​താ മി​നി സ്റ്റേ​ഡി​യം) ന​ട​ത്തു​ന്ന​ത്.ടൂ​ര്‍​ണ​മെ​ന്‍റി​ലെ പു​രു​ഷ​വ​നി​ത വി​ഭാ​ഗ​ത്തി​ലെ വി​ജ​യി​ക​ള്‍​ക്ക് കി​ട​ങ്ങാ​ലി​ല്‍ മ​ത്താ​യി​ക്കു​ട്ടി (കെ.​റ്റി ഏ​ബ്ര​ഹാം), ക​ല്ലു​ങ്ക​ത്ത​റ പി.​എം. മാ​ത്യു, പൊ​യ്യാ​നി​ല്‍ ജി. ​ഉ​മ്മ​ന്‍, മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം കു​ന്നി​ല്‍ ഇ​ടു​ക്കു​ള, ഇ​ട​ത്തി​ന്‍റെ​കി​ഴ​ക്കേ​തി​ല്‍ ബോ​ബി എ​ന്നീ മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി​ക​ളും ന​ൽ​കും. ‌