എം​സി​വൈ​എം തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന ക​ർ​മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, February 26, 2020 11:06 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് (എം​സി​വൈ​എം) തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 2020 വ​ർ​ഷ​ത്തെ ക​ർ​മ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല ശാ​ന്തി​നി​ല​യ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.

യു​വ​ത്വം ധീ​ര പ്രേ​ഷി​ത​രാ​കാ​നു​ള്ള വി​ളി ഹൃ​ദ​യ​പൂ​ർ​വം സ്വീ​ക​രി​ച്ച് ക്രി​സ്തു​വി​നെ ന​മ്മു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​തി​ഫ​ലി​ക്ക​ണ​മെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

എം​സി​വൈ​എം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലൈ​ജു കോ​ശി മാ​ത്യു സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ഭാ​ത​ല പ്ര​സി​ഡ​ന്‍റ് ജി​ത്ത് ജോ​ൺ ഫ്രാ​ൻ​സി​സ്, സ​ഭാ​ത​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​നു ജോ​ർ​ജ്, അ​തി​ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് മാ​ത്യു അ​രീ​ക്ക​ൽ, സി​സ്റ്റ​ർ അ​ലീ​ന എ​സ്ഐ​സി, അ​ൻ​വി​ൻ റ്റി. ​ഐ​സ​ക്ക്, ലി​ന്‍റോ പി. ​ഐ​സ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​ന്‍റു ചാ​ക്കോ, ജെ​റി​ൻ പ്ലാ​ച്ചേ​രി​ൽ, ജെ​റി​യ ആ​ൻ, കെ.​എ​സ്. റ്റീ​ന, ഡോ. ​സ​ജി ചെ​റി​യാ​ൻ, മി​നി ഡേ​വി​ഡ്, ഹ​രി വ​രി​ക്ക​പ്ലാ​മൂ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.