ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തും
Saturday, February 22, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​യു​ടെ മ​റ​വി​ല്‍ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന ഭൂ​മി​ക്ക​ച്ച​വ​ടം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​മ​ന്‍ കൊ​യ്യോ​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ഹാ​രി​സ​ണ്‍ മ​ല​യാ​ളം നി​യ​മ​വ്യ​വ​സ്ഥ ലം​ഘി​ച്ച് മു​റി​ച്ചു​വി​റ്റ​തും സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച റ​വ​ന്യു സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​രാ​ജ​മാ​ണി​ക്യം വി​ല്പ​ന റ​ദ്ദാ​ക്കി​യ​തു​മാ​യ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് വി​മാ​ന​ത്താ​വ​ളം നി​ര്‍​മി​ക്കാ​നെ​ന്ന പേ​രി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ചി​ട്ടു​ള്ള ന​ട​പ​ടി ദു​രൂ​ഹ​മാ​ണ്.

2264 ഏ​ക്ക​ര്‍ ഭൂ​മി​യി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് പ​ര​മാ​വ​ധി 600 ഏ​ക്ക​ര്‍ മ​തി​യെ​ന്നി​രി​ക്കേ ബാ​ക്കി ഭൂ​മി ഒ​രു വി​ദേ​ശ വ്യ​വ​സാ​യി​ക്ക് കൈ​മാ​റി ശ​ത​കോ​ടി​ക​ളു​ടെ ക​ച്ച​വ​ട​ത്തി​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ശ്രീ​രാ​മ​ന്‍ കൊ​യ്യോ​ന്‍ പ​റ​ഞ്ഞു.

പാ​ട്ട​വ്യ​വ​സ്ഥ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ല്‍ സ​ര്‍​ക്കാ​ര്‍ നേ​ര​ത്തേ തി​രി​ച്ചെ​ടു​ത്ത ഭൂ​മി​യാ​ണെ​ങ്കി​ല്‍ കൂ​ടി നി​ല​വി​ലെ ഉ​ട​മ​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​യാ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി ഏ​റ്റെ​ടു​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ചു​വ​രു​ന്ന​ത്. സം​സ്ഥാ​ന​ത്തു ഭൂ​ര​ഹി​ത ജ​ന​സ​മൂ​ഹം ന​ട​ത്തി​വ​രു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഭൂ​മി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.നാ​ളെ രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന മാ​ര്‍​ച്ച് ദേ​ശീ​യ ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​വ് മു​ന്‍ എം​പി ത​മ്പാ​ന്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​കെ. റോ​യി​സ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​ന്നു വൈ​കു​ന്നേ​രം റാ​ന്നി​യി​ല്‍ യാ​ത്ര സ​മാ​പി​ക്കും. 25നു ​രാ​വി​ലെ എ​ട്ടി​ന് മാ​ര്‍​ച്ച് പു​ന​രാ​രം​ഭി​ച്ച് 11ന് ​ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​ല്‍ എ​ത്തും.സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. കേ​ശ​വ​ന്‍, സെ​ക്ര​ട്ട​റി സ​ര​സ്വ​തി കൃ​ഷ്ണ​ന്‍​കു​ട്ടി, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ.​ടി. രാ​ജ​പ്പ​ന്‍, ടി. ​ശ​ശി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.