കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി ‌
Saturday, February 22, 2020 10:26 PM IST
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ രു​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി കെ.​കൃ​ഷ​ണ​ൽ കു​ട്ടി​ക്കും രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​ക്കും നി​വേ​ദ​നം.
മ​ല​യോ​ര മേ​ഖ​ല​ക​ളാ​യ നാ​ഗ​പ്പാ​റ, നി​ർ​മ​ല​പു​രം, കി​ടി കെ​ട്ടി​പ്പാ​റ, ക​രി​പ്പാ​ൽ, പെ​രു​ന്തോ​ട്ടു​കാ​വി​ൽ ചു​ങ്ക​പ്പാ​റ, പു​ളി​ക്ക​ന്മാ​റ, തോ​ട്ട​ത്തും​ങ്കു​ഴി വ​ഞ്ചി​ക​പ്പാ​റ പു​ല്ലാ​ന്നി​പ്പാ​റ, തൊ​ടു​മെ​ല അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ രു​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു.
സ്വ​കാ​ര്യ ടാ​ങ്ക​ർ വാ​ഹ​ന​ങ്ങ​ളി​ൽ അ​മി​ത വി​ല ന​ൽ​കി കു​ടി​വെ​ള്ളം വാ​ങ്ങു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.
കാ​ർ​ഷി​ക വി​ള​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ പോ​ലും കു​ടി​വെ​ള്ള​മി​ല്ല. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്ന​വ​രും ഇ​ട​ത്ത​രം കൃ​ഷി​ക്കാ​രും കൂ​ലി​വേ​ല​ക്കാ​രും അ​ധി​വ​സി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ മൂ​ലം കി​ണ​ർ കു​ഴി​ക്കു​ന്ന​തി​ന് പ​റ്റാ​ത്ത നി​ല​യി​ലാ​ണ്. ടാ​ങ്ക​ർ വാ​ഹ​ന​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ൽ,
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ട്ട​ർ കി​യോ​സ്ക് സ്ഥാ​പി​ക്ക​ൽ, മ​ല​മ്പാ​റ മേ​ജ​ർ പ​ദ്ധ​തി​യു​ടെ കു​ന്ന​നോ​ലി ടാ​ങ്കി​ൽ നി​ന്ന് കി​ടി​കെ​ട്ടി​പ്പാ​റ, നി​ർ​മ​ല​പു​രം നാ​ഗ​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്ക് പു​തി​യ ലൈ​ൻ സ്ഥാ​പി​ക്ക​ൽ,

റോ​ഡു​പ​ണി മൂ​ലം ത​ക​രാ​റി​ലാ​യ മാ​രും​ങ്കു​ളം- ചു​ങ്ക​പ്പാ​റ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ആ​സ്ബ​റ്റോ​സ് പൈ​പ്പ് ലൈ​ൻ മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സി ഇ​ല​ത്തി​പ്പു​റം, ഇ. ​കെ. അ​ജി, എ​ബി​ൻ ബാ​ബു, റ്റി.​എ​ൻ.​വി​ജ​യ​ൻ എ​ന്നി​വ​ർ നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ‌