തെ​ക്കേ​മ​ല വൈ​എം​സി​എ യു​ടെ ക​രു​ത​ല്‍ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ഭ​വ​ന നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Friday, February 21, 2020 10:55 PM IST
കോ​ഴ​ഞ്ചേ​രി: തെ​ക്കേ​മ​ല വൈ​എം​സി​എ അ​തി​ന്‍റെ സ്ഥാ​പ​ക ല​ക്ഷ്യ​മാ​യി ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കു​ന്ന 2020 ലെ ​ആ​ദ്യ പ​ദ്ധ​തി​യാ​യ ഭ​വ​ന നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ബാ​ബു കൈ​ത​വ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹ് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
ബ​സ​ലേ​ൽ റ​മ്പാ​ന്‍ ശി​ല ആ​ശി​ര്‍​വാ​ദം ന​ട​ത്തി. വൈ​എം​സി​എ സെ​ക്ര​ട്ട​റി ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, ഫാ. ​പി.​റ്റി. മാ​ത്യൂ​സ്, റ​വ. ജോ​ര്‍​ജ് ജേ​ക്ക​ബ്, റ​വ. റോ​യി സൈ​മ​ണ്‍, ഫാ. ചെ​റി​യാ​ന്‍ റ്റി. ​ശാ​മു​വേ​ല്‍, കെ.​എം. മാ​ത്യൂ​സ് കൊ​ച്ചു​തു​ണ്ടി​യി​ല്‍, കോ​ഴ​ഞ്ചേ​രി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍, ജോ​സ് ദാ​നി​യേ​ല്‍, തോ​മ​സ് പി. ​മാ​ത്യു, അ​ല​ക്‌​സ് തൈ​ക്കൂ​ട്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.