മ​ല്ല​പ്പ​ള്ളി ഓ​ർ​ത്ത​ഡോ​ക്സ് ക​ൺ​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ ‌
Friday, February 21, 2020 10:54 PM IST
മ​ല്ല​പ്പ​ള്ളി: 31-ാമ​ത് മ​ല്ല​പ്പ​ള്ളി ഓ​ർ​ത്ത​ഡോ​ക്സ് ക​ൺ​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ 26 വ​രെ മ​ല്ല​പ്പ​ള്ളി വ​ലി​യ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.
നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ന്ധ്യ ന​മ​സ്കാ​രം, ശു​ബ്ക്കോ​നോ ശു​ശ്രൂ​ഷ​യും ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും വ​ച​ന​ശു​ശ്രൂ​ഷ​യും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ നി​ര​ണം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ ത്ത യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.
24 നു ​രാ​ത്രി ഏ​ഴി​ന് ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് മീ​ന​ടം, 25നു ​ഫാ. മാ​ത്യു ഏ​ബ്ര​ഹാം ചെ​ങ്ങ​ന്നൂ​ർ, 26 ന് ​ഫാ. ജോ​ൺ ടി ​വ​ർ​ഗീ​സ് കു​ള​ക്ക​ട എ​ന്നി​വ​ർ വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.
എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യ ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് ഗാ​ന​ശു​ശ്രൂ​ഷ​യും 8.15 ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ന​ട​ത്തും. ‌‌