നാ​ല് വ​ര്‍​ഷ​ത്തി​നുള്ളിൽ 3000 റോ​ഡു​ക​ളും 514 പാ​ല​ങ്ങ​ളും പു​ന​ര്‍​നി​ര്‍​മി​ച്ചു: മ​ന്ത്രി സുധാകരൻ
Friday, February 21, 2020 10:54 PM IST
തി​രു​വ​ല്ല: ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി നാ​ലു വ​ര്‍​ഷ​മാ​കു​മ്പോ​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു വ​ഴി സം​സ്ഥാ​ന​ത്ത് 3000 റോ​ഡു​ക​ളും 514 പാ​ല​ങ്ങ​ളും 4000 സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ളും പു​ന​ര്‍ നി​ര്‍​മി​ക്കു​ക​യും പു​തു​താ​യി നി​ര്‍​മി​ക്കു​ക​യും ചെ​യ്ത​താ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പൊ​ടി​യാ​ടി ജം​ഗ്ഷ​നി​ല്‍ കി​ഫ്ബി പ്ര​വൃത്തി​ക​ളു​ടെ ആ​ദ്യ സം​രം​ഭ​മാ​യ അ​മ്പ​ല​പ്പു​ഴ - തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യ അ​മ്പ​ല​പ്പു​ഴ - പൊ​ടി​യാ​ടി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ മാ​ത്ര​മാ​യി 32 പാ​ല​ങ്ങ​ള്‍ പു​ന​ര്‍​നി​ർ ​മി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റോ​ഡ് നി​ർ​മാ​ണ ച​രി​ത്ര​ത്തി​ല്‍ ഇ​ടം​നേ​ടി​യ പാ​ത​യാ​ണ് അ​മ്പ​ല​പ്പു​ഴ - തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത.

അ​ത്യാ​ധു​നി​ക രീ​തി​യി​ല്‍ നി​ര്‍​മി​ച്ച പാ​ത​യി​ല്‍ ന​ട​പ്പാ​ത​ക​ളും നാ​ലു ബ​സ് സ്‌​റ്റോ​പ്പു​ക​ളും 50 സൗ​രോ​ര്‍​ജ വി​ള​ക്കു​ക​ളും സ്ഥാ​പി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മ്പോ​ള്‍ അ​തി​ല്‍ വീ​ഴ്ച​ക​ള്‍ വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍ (ഹൈ​വേ) അ​ശോ​ക് കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.
തി​രു​വ​ല്ല ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​ക്ക​ല്‍, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​കാ മോ​ഹ​ന്‍​കു​മാ​ര്‍,

നെ​ടു​മ്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സാം ​ഈ​പ്പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം. ​ബി​നീ​ഷ് കു​മാ​ര്‍, നെ​ടു​മ്പ്രം ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ജ​ശ്രീ, ശ്രീ​ദേ​വി സ​തീ​ഷ്‌​കു​മാ​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ അ​ന​ന്ത ഗോ​പ​ന്‍, ആ​ര്‍. സ​ന​ല്‍​കു​മാ​ര്‍, ഫ്രാ​ന്‍​സി​സ് ആ​ന്‍റ​ണി, അ​ല​ക്‌​സ് ക​ണ്ണ​മ​ല, വി​ക്ട​ര്‍ ടി ​തോ​മ​സ്, എം.​ജെ രാ​ജു, ജോ ​എ​ണ്ണ​ക്കാ​ട്, ബാ​ബു ക​ല്ലു​ങ്ക​ല്‍, പി​ഡ​ബ്ല്യു​ഡി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ര്‍ ഇ​ന്‍ - ചാ​ര്‍​ജ് ബി.​വി​നു, എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​ യ​ര്‍ ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍ തു​ ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ‌