പ്ലാ​സ്റ്റി​ക് മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഹ​രി​ത​ക​ര്‍​മ​സേ​ന
Tuesday, February 18, 2020 11:10 PM IST
ചി​റ്റാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ര്‍​ഡു​ക​ളി​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് ഹ​രി​ത​ക​ര്‍​മ​സേ​ന സ​ജ്ജ​മാ​യി. ചി​റ്റാ​ര്‍ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ ഹ​രി​ത​ക​ര്‍​മ​സേ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ന് മു​ത​ല്‍ ക​ര്‍​മ​രം​ഗ​ത്തി​റ​ങ്ങു​ന്ന ഹ​രി​ത ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ചി​റ്റാ​ര്‍ മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ മു​ഴു​വ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്യും.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും എ​ങ്ങ​നെ സൂ​ക്ഷി​ച്ചു വ​യ്ക്ക​ണ​മെ​ന്നും ഏ​തൊ​ക്കെ ദി​വ​സ​ങ്ങ​ളി​ല്‍ അ​വ ശേ​ഖ​രി​ക്കാ​ന്‍ ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി​ച്ചേ​രു​മെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യ ല​ഘു​ലേ​ഖ​യാ​ണു വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും വൃ​ത്തി​യാ​യി ശേ​ഖ​രി​ച്ച് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ മാ​ത്ര​മേ ശേ​ഖ​രി​ക്കു​ക​യു​ള്ളൂ. ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ സേ​വ​ന​ത്തി​ന് 24 വ​നി​ത ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​യ്ക്ക​ണം.

വീ​ടു​ക​ളി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന പാ​ലി​ന്റെ ക​വ​ര്‍ ഉ​ള്‍​പ്പെ​ടെ ക​ഴു​കി വൃ​ത്തി​യാ​ക്കി വീ​ട്ടു​കാ​ര്‍ സൂ​ക്ഷി​ക്ക​ണം. ഹ​രി​ത​ക​ര്‍​മ​സേ​ന​പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ എ​ത്തി ഇ​വ ശേ​ഖ​രി​ക്കും. വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍​നി​ന്നു ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ല്‍ സൂ​ക്ഷി​ക്കു​ക​യും അ​വി​ടെ​നി​ന്ന് ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ഏ​റ്റെ​ടു​ത്ത് ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ക​യും ചെ​യ്യും.

പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍ പോ​ലെ​യു​ള്ള​വ വി​റ്റ് തു​ക ശേ​ഖ​രി​ച്ചു വീ​ടു​ക​ളു​ടെ​യും ക​ട​ക​ളു​ടെ​യും ഉ​ട​മ​ക​ള്‍​ക്കു ന​ല്‍​കും. ശേ​ഖ​രി​ച്ച മ​റ്റു പ്ലാ​സ്റ്റി​ക്കു​ക​ള്‍ റീ​സൈ​ക്കി​ള്‍ ചെ​യ്ത് റോ​ഡ് ടാ​റിം​ഗി​ന് ഉ​പ​യോ​ഗി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന ക​ട​ക​ള്‍​ക്ക് 50 രൂ​പ​യും വീ​ടു​ക​ള്‍​ക്ക് 30 രൂ​പ​യു​മാ​ണു നി​ര​ക്ക്. ഇ​തി​ല്‍ നി​ന്നു നി​ശ്ചി​ത തു​ക ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍​ക്കു വേ​ത​ന​മാ​യും ന​ല്‍​കും.

ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ കൈ​യു​റ, മെ​ഡി​ക്ക​ല്‍ കി​റ്റ് ഉ​ള്‍​പ്പെ​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ മു​ന്‍​ക​രു​ത​ലാ​യി ക​രു​തു​ന്നു​ണ്ട്. ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി 2019-2020 സാ​മ്പ​ ത്തി​ക വ​ര്‍​ഷം തു​ക നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.

ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​വി​ക​ല എ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു വ​ട്ട​മ​ല, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ ടി.​കെ. സ​ജി, ഷൈ​ല​ജ ബീ​വി, ഓ​മ​ന പ്ര​ഭാ​ക​ര​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വ​യ്യാ​റ്റു​പു​ഴ അ​ജ​യ​ന്‍, മ​റി​യാ​മ്മ വ​ര്‍​ഗീ​സ്, മോ​ഹ​ന്‍​ദാ​സ്, ഡി. ​ശ​ശി​ധ​ര​ന്‍, എ​ലി​സ​ബേ​ത്ത് ജോ​സ​ഫ്, സു​ജാ ശ്രീ​കു​മാ​ര്‍, അ​ന്ന​മ്മ ജോ​ര്‍​ജ്, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ റി​സോ​ഴ്‌​സ് പേ​ഴ്സ​ണ്‍ എം.​കെ. ഷി​റാ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡി. ​ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.