കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കാ​യി മ​ത്സ​രി​ക്കു​ന്നു: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി
Sunday, February 16, 2020 11:04 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കാ​യി മ​ത്സ​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി.പ​ത്ത​നം​തി​ട്ട ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല​യു​ടെ പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​വും പൈ​തൃ​ക​വും കാ​റ്റി​ൽ പ​റ​ത്തി രാ​ജ്യ​ത്ത് ര​ണ്ട്ത​രം പൗ​ര​ന്മാ​രെ സൃ​ഷ്ടി​ക്കാ​നാ​ണ് മോ​ദി​യും അ​മി​ത് ഷാ​യും ശ്ര​മി​ക്കു​ന്ന​ത്. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന കൂ​ട്ടാ​യ പ്ര​ക്ഷോ​ഭ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​മെ​ന്ന കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റി​ന്‍റെ നീ​ക്ക​ത്തെ ജ​ന​ങ്ങ​ൾ സം​ഘ​ടി​ത​മാ​യി നേ​രി​ടും.​ജ​ന​ങ്ങ​ളോ​ട് പ്ര​തി​ബ​ദ്ധ​ത​യി​ല്ലാ​ത്ത സ​ർ​ക്കാ​രു​ക​ൾ നാ​ടി​ന് ശാ​പ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.ഇ​രു ബ​ജ​റ്റു​ക​ളും ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​ണ്. ന​ട​പ്പി​ലാ​ക്കാ​ത്ത പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യ ബ​ജ​റ്റു​ക​ളാ​ണ് ഇ​ത്.
സ്വ​പ്ന​ലോ​ക​ത്തി​രു​ന്ന് തോ​മ​സ് ഐ​സ​ക്ക് ത​യാ​റാ​ക്കി​യ ബ​ജ​റ്റ് ജ​ല​രേ​ഖ മാ​ത്ര​മാ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷി​ത​ത്വ​വും സം​ര​ക്ഷ​ണ​വും ന​ല്കേ​ണ്ട​വ​ർ ത​ന്നെ പ്ര​തി​സ്ഥാ​ന​ത്ത് നി​ല്ക്കു​ന്ന അ​വ​സ്ഥ​യാ​ണ് സം​ജാ​ത​മാ​യി​രി​ക്കു​ന്ന​തെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.