സ​ഹ​പാ​ഠി​ക്കൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി
Sunday, February 16, 2020 11:04 PM IST
റാ​ന്നി: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ് സ്റ്റ​ഡീ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കാ​നാ​യി ആ​രം​ഭി​ച്ച സ​ഹ​പാ​ഠി​ക്കൊ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​രു വി​ദ്യാ​ർ​ഥി ദി​വ​സം ഒ​രു രൂ​പ​യെ​ങ്കി​ലും കോ​ള​ജി​ൽ ഇ​തി​നാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്ക​ണം. ഇ​ത്ത​ര​ത്തി​ൽ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന തു​ക സ​മാ​ഹ​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി പൊ​തു സ​മ്മേ​ള​നം ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ള​ജ് മാ​നേ​ജ​ർ ഡോ.​ഏ​ബ്ര​ഹാം വി.​കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. ലി​റ്റി തോ​മ​സ്, എം.​സി. ഏ​ബ്ര​ഹാം, പി.​സി. ജോ​സ്, പ്രി​ൻ​സി​പ്പ​ൽ ഉ​ഷ​സ് മാ​ത്യൂ ടി.​കെ. കു​ര്യ​ൻ, പ്ര​സാ​ദ് സ്റ്റീ​ഫ​ൻ, ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.