എ​സ്എ​ൻ​ഡി​പി​യോ​ഗം നേ​താ​ക്ക​ൾ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ മൈ​ക്ക് ആ​ക​രു​ത്: വെ​ള്ളാ​പ്പ​ള്ളി
Sunday, February 16, 2020 11:04 PM IST
റാ​ന്നി: എ​സ്എ​ൻ​ഡി​പി യോ​ഗം നേ​താ​ക്ക​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ മൈ​ക്ക് ആ​ക​രു​തെ​ന്നും സ​മു​ദാ​യ​ത്തി​ന് വേ​ണ്ടി സ​ത്യ​സ​ന്ധ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ക​ണ​മെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള​ളാ​പ്പ​ള​ളി ന​ടേ​ശ​ൻ.
മാ​ട​മ​ൺ ശ്രീ​നാ​രാ​യ​ണ ക​ൺ​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്വ​കാ​ര്യ താ​ത്പ​ര്യം സം​ര​ ക്ഷി​ക്കാ​ൻ സ​മു​ദാ​യ​ത്തെ ഉ​പ​യോ​ഗി​ച്ചാ​ൽ നാ​ശ​മാ​യി​രി​ക്കും ഫ​ലം.
ഗു​രു​ദേ​വ ദ​ർ​ശ​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​രാ​ക​ണം സ​മു​ദാ​യ നേ​താ​ക്ക​ൾ. ഗു​രു​ദേ​വ ദ​ർ​ശ​നം ഇ​ന്ന് ലോ​കം മു​ഴു​വ​ൻ ശ്ര​ദ്ധി​ക്കു​ക​യാ​ണ്. പാ​ർ​ല​മെ​ന്‍റി​ൽ രാ​ഷ്ട്ര​പ​തി ഗു​രു​ദ​ർ​ശ​നം ഉ​ച്ഛ​രി​ച്ചു സം​സാ​രി​ച്ച​തോ​ടെ വ​ട​ക്കേ ഇ​ന്ത്യാ​ക്കാ​ർ​ക്കും ശ്രീ​നാ​രാ​യ​ണ​ഗു​രു ആ​രാ​ണെ​ന്നു മ​ന​സി​ലാ​യി.
ഇ​ന്ത്യ​യു​ടെ​യും ലോ​ക​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​നും വ​ള​ർ​ച്ച​യ്ക്കും ഗു​രു​സ​ന്ദേ​ശം അ​നി​വാ​ര്യ​മാ​ണെ​ന്ന് ബി​ജെ​പി​ക്ക് ഇ​പ്പോ​ഴാ​ണ് മ​ന​സി​ലാ​യി തു​ട​ങ്ങി​യ​തെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.
ചാ​തു​ർ​വ​ർ​ണ്യം തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള​ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ന​വോ​ത്ഥാ​ന പ്ര​സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട ബാ​ധ്യ​ത ശ്രീ​നാ​രാ​യ​ണീ​യ​ർ​ക്കു​ണ്ട്.
അ​ധ്യാ​പ​ക​ർ​ക്ക് ശ​മ്പ​ളം കൊ​ടു​ക്കാ​ൻ എ​ണ്ണാ​യി​ര​ത്തോ​ളം കോ​ടി ചെ​ല​വാ​ക്കു​മ്പോ​ൾ ഒ​രു സ​മു​ദാ​യ​ത്തി​ന് മാ​ത്ര​മാ​ണ് പ്ര​യോ​ജ​നം ല​ഭി​ച്ച​ത്. ആ​ർ. ശ​ങ്ക​റി​നു ശേ​ഷം 55 വ​ർ​ഷ​ത്തി​നു​ള​ളി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന് മൂ​ന്ന് കോ​ള​ജു​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള​ള​ത്.
എ​ല്ലാ​വ​ർ​ക്കും വി​ള​മ്പി​യ ശേ​ഷം ന​മു​ക്ക് ത​രാ​ൻ പാ​ത്ര​ത്തി​ൽ ഒ​ന്നു​മി​ല്ലാ​താ​യി. രാ​ഷ്ട്രീ​യം നോ​ക്കാ​തെ ശ​ക്തി​പ്പെ​ട്ടെ​ങ്കി​ൽ മാ​ത്ര​മേ ശ്രീ​നാ​രാ​യ​ണീ​യ​ർ​ക്ക് അ​വ​കാ​ശ​ങ്ങ​ൾ ചോ​ദി​ച്ചു വാ​ങ്ങാ​ൻ ക​ഴി​യൂ​വെ​ന്ന് വെ​ള​ളാ​പ്പ​ള​ളി പ​റ​ഞ്ഞു.സ​മാ​പ​ന സ​മ്മേ​ള​നം കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, യോ​ഗം റാ​ന്നി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി. ​ആ​ർ. അ​ജ​യ​കു​മാ​ർ, പ​ത്ത​നം​തി​ട്ട യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​പ​ത്മ​കു​മാ​ർ, സെ​ക്ര​ട്ട​റി ഡി. ​അ​നി​ൽ​കു​മാ​ർ, യോ​ഗം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി.​പി.​സു​ന്ദ​രേ​ശ​ൻ, എ​രു​മേ​ലി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ബി. ​ഷാ​ജി, ശ്രീ​നാ​രാ​യ​ണ ക​ൺ​വെ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​എ​സ്. ബി​ജു​കു​മാ​ർ, റാ​ന്നി യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യം​ഗം വി.​ജി.​കി​ഷോ​ർ,
പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സ​ജി, അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​സു​രേ​ഷ്, പെ​രു​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.