കൊ​റോ​ണാ വൈ​റ​സ് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ‌
Saturday, February 15, 2020 10:42 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​റോ​ണാ വൈ​റ​സ് ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. തി​രു​വ​ല്ല എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.​സ​ജീ​വ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ വൈ​റോ​ള​ജി വി​ഭാ​ഗം ഇ​ൻ​ചാ​ർ​ജ് ഡോ.​ജോ​ർ​ജ് വ​ർ​ഗീ​സ് ക്ലാ​സ് ന​യി​ക്കും.

ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ വീ​ടു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യും. മെ​ഡി​സി​റ്റി മെ​ഡി​സി​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി വ​ട​ക്കും​ത​ല, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സ​ന്തോ​ഷ് എം. ​മാ​ത്യൂ​സ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ നി​ഖി​ൽ കെ. ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ‌