ഗു​രു​ദേ​വ ദ​ർ​ശ​നം രാ​ജ്യം മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​ബ​ദ്ധം: കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ‌‌
Saturday, February 15, 2020 10:39 PM IST
റാ​ന്നി: ഗു​രു​ദേ​വ ധ​ർ​മ്മ​വും ദ​ർ​ശ​ന​വും രാ​ജ്യം മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​ബ​ദ്ധ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ ത് മാ​ട​മ​ണ്‍ ശ്രീ​നാ​രാ​യ​ണ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ജ​ത ജൂ​ബി​ലി സ ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗു​ര​ുദേ​വ ധ​ർ​മ്മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണ് ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന്‍റെ ന​യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് രാ​ഷ്ട്ര​പ​തി പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സം​ഗ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ദ​ർ​ശ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശി​വ​ഗി​രി​യി​ലെ ധ​ർ​മ​സം​ഘ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ൻ സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ​യെ പ​ത്മ​ശ്രീ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ച​തും ഗു​രു​ദേ​വ​ന്‍റെ ദ​ർ​ശ​ന​ങ്ങ​ളോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​ദ​ര​വി​ന്‍റെ സൂ​ച​ന​ക​ളാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം വൈ​സ്പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ലു​വ അ​ദ്വൈ​താ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി ശി​വ​സ്വ​രൂ​പാ​ന​ന്ദ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ൻ, റാ​ന്നി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി.​ആ​ർ.​അ​ജ​യ​കു​മാ​ർ, പ​ത്ത​നം​തി​ട്ട യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​പ​ത്മ​കു​മാ​ർ, സെ​ക്ര​ട്ട​റി ഡി. ​അ​നി​ൽ​കു​മാ​ർ, തി​രു​വ​ല്ല യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ അ​നി​ൽ ഉ​ഴ​ത്തി​ൽ, യോ​ഗം ഇ​ൻ​സ്പെ​ക്ടിം​ഗ് ഓ​ഫീ​സ​ർ ര​വീ​ന്ദ്ര​ൻ എ​ഴു​മ​റ്റൂ​ർ, റാ​ന്നി യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി​യം​ഗം പ്ര​ദീ​പ് കു​മാ​ർ കി​ഴ​ക്കേ​വി​ള​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌