കോ​ണ്‍​ക്രീ​റ്റി​നു പി​ന്നാ​ലെ റോ​ഡ് പൊ​ട്ടി, പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ
Saturday, February 15, 2020 10:39 PM IST
റാ​ന്നി: നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ൽ പു​തു​താ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത ഗ്രാ​മീ​ണ റോ​ഡു​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്ക​കം പൊ​ട്ടി​ക്കീ​റു​ന്ന​താ​യി പ​രാ​തി.ഗു​ണ​നി​ല​വാ​രം പാ​ലി​ക്കാ​ത്ത നി​ർ​മാ​ണ ജോ​ലി​ക്കെ​തി​രെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത്.

അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് ന​ട​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ​സ്വീ​ക​രി​ക്കാ​ത്ത​താ​ണ് ത​ക​ർ​ച്ച​യ്ക്കു കാ​ര​ണം. അ​ത്തി​ക്ക​യം - മ​ന്ദി​രം - തോ​ണി​ക്ക​ട​വ് റോ​ഡി​ലെ 35 മീ​റ്റ​ർ കോ​ണ്‍​ക്രീ​റ്റാ​ണ് പ​ണി​ക​ൾ തീ​ർ​ത്ത് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടും മു​ന്പ് പൊ​ട്ടി​ക്കീ​റി​യ​ത്.

പ​ത്തോ​ളം വി​ള്ള​ലു​ക​ൾ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വാ​ർ​ഡം​ഗ​ത്തെ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. റോ​ഡ് വി​ള്ള​ലു​ക​ൾ ഒ​ഴി​വാ​ക്കി പു​ന​ർ​നി​ർ​മി​ച്ചി​ല്ലെ​ങ്കി​ൽ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളാ​യ നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പി​ടി​ക്ക​ൽ സ​മ​ര​ത്തി​നെ​ത്താ​നാ​ണ് തീ​രു​മാ​നം.

ക​ണ്ണ​ന്പ​ള്ളി - ഇ​ട​മ​ണ്‍ റോ​ഡി​ൽ നി​ന്നും തു​ട​ങ്ങു​ന്ന പു​ര​യ്ക്ക​ൽ പ​ടി -വ​ന​ത്തും​മു​റി റോ​ഡി​ലെ ഏ​താ​നും മീ​റ്റ​ർ ഭാ​ഗം ആ​ഴ്ച​ക​ൾ​ക്ക് മു​ന്പു കോ​ണ്‍​ക്രീ​റ്റ് ചെ​യ്തി​രു​ന്നു. പ​ണി​തീ​ർ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഇ​വി​ടെ​യും റോ​ഡ് വി​ണ്ടു​കീ​റി​യ​താ​യി പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു.

ഇ​വി​ടെ​യും വീ​ണ്ടും റോ​ഡി​ൽ സി​മി​ന്‍റ് ക​ല​ക്കി ഒ​ഴി​ക്കാ​ൻ ശ്ര​മം ന​ട​ന്നു.​ജോ​ലി​ക​ളി​ൽ പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​മോ ഭ​ര​ണ സ​മി​തി​യോ ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന​താ​ണ് അ​ഴി​മ​തി​ക്ക് ക​ളം ഒ​രു​ങ്ങു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.