101 ക​ലം വ​ഴി​പാ​ട് 18ന് ‌
Saturday, February 15, 2020 10:39 PM IST
കോ​ഴ​ഞ്ചേ​രി: തോ​ട്ട​പ്പു​ഴ​ശേ​രി -വെ​ള്ള​ങ്ങൂ​ര്‍ പൂ​ഴി​ക്കു​ന്ന് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ 101 ക​ലം വ​ഴി​പാ​ട് 18 ന് ​ന​ട​ക്കും.

രാ​വി​ലെ 6.30 നാ​ണ് വ​ഴി​പാ​ടു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. തോ​ട്ട​പ്പു​ഴ​ശേ​രി-​വെ​ള്ള​ങ്ങൂ​ര്‍ വ​ര​യ​ന്നൂ​ര്‍‌, പൂ​വ​ത്തൂ​ര്‍, പു​ല്ലാ​ട്, മാ​രാ​മ​ണ്‍ ആ​റ​ന്മു​ള തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും 101 ക​ലം വ​ഴി​പാ​ട് സ​മ​ര്‍​പ്പി​ക്കാ​നാ​യി ആ​ളു​ക​ള്‍ എ​ത്തി​ച്ചേ​രും.

പു​രാ​ത​ന ദ്രാ​വി​ഡ -ഗോ​ത്ര വ​ര്‍​ഗ സം​സ്‌​കാ​ര​ത്തി​ന്‍റെ തി​രു​ശേ​ഷി​പ്പാ​യി തി​രു​വി​താം​കൂ​റി​ലെ ചു​രു​ക്കം ചി​ല ഭ​ദ്ര​കാ​ളീ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് 101 ക​ലം വ​ഴി​പാ​ട് ന​ട​ക്കു​ന്ന​തെ​ന്ന് ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​പി. സോ​മ​നും, സെ​ക്ര​ട്ട​റി പി.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​നും അ​റി​യി​ച്ചു. ‌