സ​ധൈ​ര്യം മു​ന്നോ​ട്ട് പൊ​തു​ഇ​ടം എ​ന്‍റേ​തും: ഇ​ല​ന്തൂ​രി​ല്‍ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു ‌
Saturday, February 15, 2020 10:39 PM IST
ഇ​ല​ന്തൂ​ർ: സ​ധൈ​ര്യം മു​ന്നോ​ട്ട് പൊ​തു​ഇ​ടം എന്‍റേ​തും എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ശി​ശു​വി​ക​സ​ന ഓ​ഫീ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നൂ​റി​ലേ​റെ വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു.

10 പേ​രി​ല്‍ താ​ഴെ​യു​ള്ള 20 ചെ​റു സം​ഘ​ങ്ങ​ള്‍ വീ​തം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് രാ​ത്രി 11ന് ​ഇ​ല​ന്തൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ഒ​രു​മി​ച്ച് കൂ​ടി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​രാ​ത്രി ന​ട​ത്തം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ല​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മു​കു​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. നാ​ട​ന്‍ പാ​ട്ട്, ക​വി​ത​ക​ള്‍ എ​ന്നി​വ ആ​ല​പി​ച്ച് വ​നി​ത​ക​ള്‍ രാ​ത്രി ന​ട​ത്തം ആ​ഘോ​ഷ​മാ​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മു​കു​ന്ദ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ണ്‍ വി.​തോ​മ​സ്, എം.​എ​സ്. സി​ജു എ​ന്നി​വ​രു​ടെ നാ​ട​ന്‍ പാ​ട്ട് ശ്ര​ദ്ധേ​യ​മാ​യി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​സി തോ​മ​സ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജെ. ​ഇ​ന്ദി​രാ​ദേ​വി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ വ​ത്സ​മ്മ മാ​ത്യു, ആ​ലീ​സ് ര​വി, സാ​ലി തോ​മ​സ്, ര​മാ​ദേ​വി, ജോ​ണ്‍ വി.​തോ​മ​സ്, ബി​ജി​ലി പി. ​ഈ​ശോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജേ​ഷ്, ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ര്‍ ഷീ​ബാ എ​ഡ്വേ​ര്‍​ഡ്, സ്‌​കൂ​ള്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മാ​ല​തി, ശാ​ന്തി, അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌