സൗ​ഹാ​ർ​ദ സ​ന്ദേ​ശ​വു​മാ​യി കാ​ടി​ക്കാ​വി​ൽ അ​ട​വി​പു​ഴു​ക്ക് ‌
Wednesday, January 29, 2020 10:46 PM IST
‌കോ​ട്ടാ​ങ്ങ​ൽ: ശ്രീ ​മ​ഹാ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ 28 പ​ട​യ​ണി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ള​ത്തൂ​ർ ക​ര​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​വി പു​ഴു​ക്ക് കാ​ടി​ക്കാ​വി​ൽ ന​ട​ത്തി. മ​ത സൗ​ഹാ​ർ​ദ​ത്തി​ന്‍റെ വി​ള​നി​ല​മാ​യ കോ​ട്ടാ​ങ്ങ​ലി​ൽ ജാ​തി, മ​ത, രാ​ഷ്ട്രീ​യ, സാ​മു​ഹ്യ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ അ​ട​വി പു​ഴു​ക്കി​ൽ പ​ങ്കെ​ടു​ത്തു.
കു​ള​ത്തൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ വി​കാ​രി ഫാ. ​ആ​ന്‍റോ മു​ട്ട​ത്ത് അ​ട​വി പു​ഴു​ക്ക് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ടാ​ങ്ങ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സി ഇ​ല​ഞ്ഞി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​ട​വി പു​ഴു​ക്ക് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ക​ണ്ണ​ൻ പു​ലി​യ​റു​ന്പി​ൽ, ദീ​പു​വ​ള്ളി​യാ​ന്മാ​വി​ൽ, ശ​ശി​ക്കു​ട്ട​ൻ കു​ന്ന​നോ​ലി​ൽ, വി​ജ​യ​ൻ ക​ല്ല·ാ​ക്ക​ൽ, ദീ​പു കു​ള​യാം​കു​ഴി​യി​ൽ, രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.കു​ള​ത്തൂ​ർ ക​ര​യു​ടെ അ​ട​വി, പ​ള്ളി പാ​ന, കോ​ലം തു​ള്ള​ൽ, ക​ര​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ട​വി പു​ഴു​ക്കു എ​ന്നി​വ​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. ഇ​ന്ന് കോ​ട്ടാ​ങ്ങ​ൽ ക​ര​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​വി ദി​ന പ​ട​യ​ണി ച​ട​ങ്ങു​ക​ൾ ന​ട​ക്കും. ‌