ആ​ദി​വാ​സി മേ​ഖ​ല​യി​ലെ അ​ര​ക്ഷി​താ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം: അ​ടൂ​ര്‍ പ്ര​കാ​ശ്
Wednesday, January 29, 2020 10:46 PM IST
കോ​ന്നി: സ​മൂ​ഹ​ത്തി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കേ​ണ്ട​ത് മ​നു​ഷ്യ ന​ന്മ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി. സാ​മൂ​ഹ്യ, ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​പ്ന​ക്കൂ​ട് കൊ​ക്കാ​ത്തോ​ട് കോ​ട്ട​പ്പാ​റ ഗി​രി​വ​ർ​ഗ കോ​ള​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഗോ​ത്ര സ​ഞ്ച​ല​നം പ​രി​പാ​ടി​യു​ടെ പ​തി​ന​ഞ്ചാം ഘ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ദി​വാ​സി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ്വ​പ്ന​ക്കൂ​ട് പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു വ​രേ​ണ്ട​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും എം​പി പ​റ​ഞ്ഞു. നെ​ല്ലി​ക്കാം പാ​റ വാ​ർ​ഡ് മെം​ബ​ർ സൂ​സ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​നി​യി​ലെ 60 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ നി​ർ​വ​ഹി​ച്ചു. സ്വ​പ്ന​ക്കൂ​ട് സെ​ക്ര​ട്ട​റി പി.​ബി ഹാ​രി​സ്, പ്ര​സി​ഡ​ന്‍റ് ര​മ​ണി നാ​യ​ർ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സു​വ​ച​ൻ, ഫി​ര്‍​ദൗ​സ് കാ​യ​ല്‍​പ്പു​റം, ട്രൈ​ബ​ൽ ഡി​പി​എം ടി.​കെ ഷാ​ജ​ഹാ​ൻ, ഊ​രു മു​പ്പ​ത്തി സ​രോ​ജി​നി, സ​തീ​ഷ് മ​ല്ല​ശേ​രി, ര​മ പ്ര​ദീ​പ്, ശോ​ഭാ സ​ജീ​വ്, ജ​യ തോ​മ​സ്, സ്മി​താ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.