വീ​ടി​ന്‍റെ ഗേ​റ്റി​ൽ കു​ടു​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ തി​രി​കെ കാ​ട്ടി​ലേ​ക്ക​യ​ച്ചു
Wednesday, January 29, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: ഗേ​റ്റി​ന്‍റെ വി​ട​വി​ൽ കു​ടു​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ ര​ക്ഷ​പ്പെ​ടു​ത്തി കാ​ട്ടി​ലേ​ക്ക​യ​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ കു​ന്പ​ഴ - മൈ​ല​പ്ര റോ​ഡി​ൽ കു​ന്പ​ഴ വ​ട​ക്ക് ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം.
റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള അ​യി​നി​ക്ക​നാ​ട്ട് ഫ്ളാ​റ്റി​ന്‍റെ ഒ​രു ഭാ​ഗ​ത്തെ ചെ​റി​യ ഗേ​റ്റി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ​വി​ട​വി​ലൂ​ടെ ഉ​ള്ളി​ൽ ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് പ​ന്നി കു​ടു​ങ്ങി​യ​ത്.
കൂ​ട്ട​മാ​യി എ​ത്തി​യ പ​ന്നി​ക​ൾ ഗേ​റ്റി​ന്‍റെ വി​ട​വി​ലൂ​ടെ​ക​ട​ന്ന് പോ​യ ശേ​ഷം ഏ​റ്റ​വും അ​വ​സാ​നം വ​ന്ന​ത് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​രു​തു​ന്നു.
ത​ല ഭാ​ഗം ഒ​രു വ​ശ​ത്തും പ​കു​തി ഭാ​ഗം ഗേ​റ്റി​ന് പു​റ​ത്തു​മാ​യി കു​ടു​ങ്ങി. ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യാ​തെ അ​വി​ടെ കി​ട​ന്ന് പ​ന്നി വെ​പ്രാ​ള​പ്പെ​ട്ട് ബ​ഹ​ള​മു​ണ്ടാ​ക്കി. ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ​പ​ന്നി ആ​ക്ര​മി​ക്കു​മെ​ന്ന് ക​ണ്ട് ഭ​യ​ന്ന് പ​ല​രും ഒ​ഴി​ഞ്ഞു​മാ​റി.
നേ​രം വെ​ളു​ത്ത​പ്പോ​ൾ നാ​ട്ടു​കാ​ർ വി​വ​രം ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ച്ചു. അ​വ​ർ എ​ത്തി​യെ​ങ്കി​ലും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ കൂ​ടി എ​ത്തി​യ ശേ​ഷം ര​ക്ഷ​പ്പെ​ടു​ത്താ​മെ​ന്നാ​യി.
വി​വ​രം റാ​ന്നി വ​നം വ​കു​പ്പി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് 7.30 ഓ​ടെ അ​വ​രും എ​ത്തി. പി​ന്നീ​ടാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.
വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പ​ന്നി​യു​ടെ ത​ല ഭാ​ഗം ഒ​രു വ​ല​യി​ലാ​ക്കി. ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ടെ പ​ന്നി ആ​ക്ര​മി​ക്കു​മെ​ന്ന് ക​ണ്ട് പു​റ​കി​ലെ ര​ണ്ട് കാ​ലു​ക​ളും ഫ​യ​ർ​ഫോ​ഴ് സ് ​കൂ​ട്ടി കെ​ട്ടി. പി​ന്നെ ഗേ​റ്റി​നി​ട​യി​ൽ കൂ​ടി പ​തു​ക്കെ നീ​ക്കി വ​ല​യ്ക്കു​ള്ളി​ലാ​ക്കി ര​ക്ഷ​പ്പെ​ടു​ത്തി.
വ​നം വ​കു​പ്പി​ന്‍റെ കൂ​ട്ടി​ലാ​ക്കി പ​ന്നി​യെ കൊ​ണ്ടു​പോ​യി. പു​ല​ർ​ച്ചെ ഇ​തു​വ​ഴി വ​ന്ന ഒ​രു ഇ​രു​ച​ക്ര യാ​ത്ര​ക്കാ​ര​നെ പ​ന്നി മ​റി​ച്ചി​ട്ട​താ​യി പ​റ​യു​ന്നു.
ഈ ​ഭാ​ഗ​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യ​ത്താ​ൽ നാ​ട്ടു​കാ​ർ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. കാ​ർ​ഷി​ക വി​ള​ക​ൾ വ​ലി​യ തോ​തി​ലാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്. ‌