ബാ​ങ്ക് പ​ണി​മു​ട​ക്ക് നാ​ളെ മു​ത​ൽ ‌
Wednesday, January 29, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ൽ വേ​ത​ന​പ​രി​ഷ്ക​ര​ണം അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ നാ​ളെ​യും ഫെ​ബ്രു​വ​രി ഒ​ന്നി​നും പ​ണി​മു​ട​ക്കും.
ന്യാ​യ​മാ​യ വേ​ത​ന പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​ക, പ​ഞ്ച​ദി​ന​വാ​ര പ്ര​വ​ർ​ത്ത​നം ന​ട​പ്പി​ലാ​ക്കു​ക, സ്പെ​ഷ​ൽ അ​ല​വ​ൻ​സ് അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തോ​ടൊ​പ്പം സം​യോ​ജി​പ്പി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി റ​ദ്ദാ​ക്കു​ക, പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ക, കു​ടും​ബ പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ക, പ്ര​വ​ർ​ത്ത​ന​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് പു​തു​ക്കി നി​ശ്ച​യി​ക്കു​ക, വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​കു​തി വി​മു​ക്ത​മാ​ക്കു​ക, തു​ല്യ​ജോ​ലി​ക്ക് തു​ല്യ​ശ​മ്പ​ള​മെ​ന്ന ത​ത്വ​പ്ര​കാ​രം ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബി​സി​ന​സ് ക​റ​സ്പോ​ണ്ട​ന്‍റു​മാ​ർ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് യൂ​ണി​യ​നു​ക​ൾ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.
39 ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യി​ട്ടും തീ​രു​മാ​ന​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 48 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കെ​ന്ന് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ​മേ​ഖ​ല ബാ​ങ്കു​ക​ളി​ലെ പ​ത്തു​ല​ക്ഷ​ത്തോ​ളം ബാ​ങ്കു​ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രു​മാ​ണ് പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്നു പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​തി​ഷേ​ധ റാ​ലി ന​ട​ക്കും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് പ്ര​ധാ​ന മ​ന്ത്രി​ക്കു​ള്ള നി​വേ​ദ​നം ജി​ല്ലാ ക​ള​ക്ട​ർ വ​ഴി ന​ല്‍​കും.
പ്ര​ശ്ന പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ മാ​ർ​ച്ച് 11 മു​ത​ൽ 13 വ​രെ വീ​ണ്ടും ത്രി​ദി​ന പ​ണി​മു​ട​ക്കും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. യു​എ​ഫ്ബി​യു ക​ൺ​വീ​ന​ർ കെ. ​ബി. ശി​വാ​ന​ന്ദ​ൻ, സു​രേ​ഷ് കു​മാ​ര്‍, ദീ​പു ജോ​സ​ഫ്, പ്ര​സാ​ദ് കെ. ​വി. എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌