ജില്ലാ വികസനസമിതി - ജനകീയ വിഷയങ്ങൾ പ്രമേയമാക്കി എംഎൽഎമാരുടെ പ്രമേയങ്ങൾ‌: ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ കു​ടി​വെ​ള്ള​വി​ത​ര​ണം ആ​രം​ഭി​ക്ക​ണം
Tuesday, January 28, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന്ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗം നി​ര്‍​ദേ​ശി​ച്ചു. രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.
ജ​ല അ​ഥോ​റി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​യോ​ജ​ക​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്ക​ണം. വ​ട​ശേ​രി​ക്ക​ര തെ​ക്കും​മ​ല ക്ഷേ​ത്രം-​നെ​ല്ലി​പ്പാ​റ റോ​ഡി​ല്‍ പൈ​പ്പ് ത​ക​ര്‍​ന്ന​ത് പ​രി​ഹ​രി​ക്ക​ണം. കു​ഴ​ല്‍ കി​ണ​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തോ​ട്ട​ഭാ​ഗം - ച​ങ്ങ​നാ​ശേ​രി, കു​റ്റൂ​ര്‍ - കി​ഴ​ക്ക​ന്‍​മു​ത്തൂ​ര്‍ റോ​ഡി​ല്‍ ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന് മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.
അ​ടൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ പ​ല സ്ഥ​ല​ത്തും കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. കു​ടി​വെ​ള്ള പ്ര​ശ്നം ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. മ​ണ്ണ​ടി പ​ടി​ഞ്ഞാ​റ് ര​ണ്ടു​മാ​സ​മാ​യി പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​തി​ന് പ​രി​ഹാ​രം കാ​ണ​ണം. ഏ​ഴം​കു​ളം ക​ല്ലേ​ത്ത്ഭാ​ഗ​ത്ത് കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. കെ​എ​പി ക​നാ​ല്‍ വൃ​ത്തി​യാ​ക്ക​ണം. ക​നാ​ലി​ല്‍ പു​ല്ല് വ​ള​ര്‍​ന്ന​തു മൂ​ലം വെ​ള്ളം തു​റ​ന്നു വി​ടാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നും ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.
പു​റ​മ​റ്റം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​യു​ക്ത യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​മെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു. കു​ള​ന​ട വെ​ട്ടി​ക്കു​ന്ന് കോ​ള​നി​യി​ല്‍ എ​ല്ലാ​വ​ര്‍​ക്കും കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന രീ​തി​യി​ല്‍ ജ​ല അ​ഥോ​റി​റ്റി പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.
കോ​ഴ​ഞ്ചേ​രി, തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ പ​റ​ഞ്ഞു. എ​ഴു​മ​റ്റൂ​ര്‍ ആ​ശ്ര​മം, താ​ന്നി​ക്ക​ല്‍​പ്പ​ടി, പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ പ്ര​തി​നി​ധി കെ. ​ജ​യ​വ​ര്‍​മ്മ പ​റ​ഞ്ഞു. ‌
പ​ട്ട​യം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ‌
മ​ണ്ണ​ടി​ശാ​ല, അ​ര​യാ​ഞ്ഞി​ലി​മ​ണ്‍, മു​ക്കു​ഴി, കോ​ട്ടൂ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും പെ​രു​മ്പെ​ട്ടി വ​ന​ഭൂ​മി​ക്ക് പു​റ​ത്താ​യി​ട്ടും പ​ട്ട​യം ന​ൽ​കാ​ത്ത​തി​ലും രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ആ​ദി​വാ​സി​ക​ള്‍​ക്ക് കൈ​വ​ശ​രേ​ഖ​യ്ക്ക് പ​ക​രം പ​ട്ട​യം ന​ല്‍​കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. മ​ണി​യാ​ര്‍ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം.
ക​ന​ക​പ്പ​ലം -വെ​ച്ചൂ​ച്ചി​റ റോ​ഡി​ലെ വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ വ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണം. കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ മു​ട​ങ്ങി കി​ട​ക്കു​ന്ന പി​എം​ജി​എ​സ് വൈ ​റോ​ഡ് നി​ര്‍​മാ​ണം റീ ​ടെ​ന്‍​ഡ​ര്‍ ചെ​യ്യ​ണം. ക​ട്ടി​ക്ക​ല്‍ പി​എം​ജി​എ​സ്‌​വൈ പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച റോ​ഡി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം. ളാ​ഹ ട്രൈ​ബ​ല്‍ കോ​ള​നി​യി​ല്‍ അ​ങ്ക​ണ​വാ​ടി നി​ര്‍​മി​ക്ക​ണം. പെ​രു​നാ​ട് ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് സൗ​ജ​ന്യ​മാ​യി നി​ര്‍​മി​ച്ചു ന​ല്‍​കി​യ 10 വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് വ​സ്തു പേ​രി​ല്‍ കൂ​ട്ടി ന​ല്‍​ക​ണം. ‌

‌നി​ലം​നി​ക​ത്ത​ലി​നെ​തി​രെ ന​ട​പ​ടി വേ​ണം ‌

പ​ത്ത​നം​തി​ട്ട വാ​ര്യാ​പു​ര​ത്തി​നു സ​മീ​പം പു​ളി​മൂ​ട്ടി​ല്‍ നി​ലം നി​ക​ത്തി​യ​ത് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.
മാ​ലി​ന്യ​പ്ര​ശ്ന​ത്തി​നും തെ​രു​വ്നാ​യ ശ​ല്യ​ത്തി​നു​മെ​തി​രേ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ന​ട​പ​ടി​യെ​ടു​ക്ക​ണം. വ​ട​ശേ​രി​ക്ക​ര, റാ​ന്നി ബ​സു​ക​ള്‍ കു​ന്പ​ഴ വ​ഴി പോ​കാ​ത്ത​തും ട്രി​പ്പു​ക​ൾ മു​ട​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. പോ​ള​ച്ചി​റ ടൂ​റി​സം പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​തി​ന് ഡി​ടി​പി​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണം.
പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ന് സ്ഥ​ലം ക​ണ്ടെ​ത്തി ന​ല്‍​ക​ണം. ഓ​മ​ല്ലൂ​ര്‍-​പ​ന്ത​ളം, മ​ഞ്ഞ​നി​ക്ക​ര-​ഇ​ല​വും​തി​ട്ട-​മു​ള​ക്കു​ഴ റോ​ഡി​ലെ വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ വ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണം. ഈ ​റോ​ഡി​ലെ കു​ടി​വെ​ള്ള പൈ​പ്പു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്ക​ണം. മാ​രാ​മ​ണ്‍, മ​ഞ്ഞ​നി​ക്ക​ര, ചെ​റു​കോ​ല്‍​പ്പു​ഴ ക​ണ്‍​വ​ന്‍​ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നും വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. ‌

‌ജി​യോ​ള​ജി വ​കു​പ്പ് ഫ​യ​ലു​ക​ളി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണം ‌

ജി​ല്ല​യി​ല്‍ ജി​യോ​ള​ജി വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​യ​ലു​ക​ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തു ക​ണ്ടെ​ത്തു​ന്ന​തി​ന് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.
മ​ണ്ണി​ടി​ഞ്ഞ് വീ​ടി​നു നാ​ശം സം​ഭ​വി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു ല​ഭി​ച്ച പ​രാ​തി കൈ​മാ​റി​യി​ട്ടും ജി​യോ​ള​ജി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ​ടി യ​ഥാ​സ​മ​യം സ്വീ​ക​രി​ച്ചി​ല്ലെ​ന്നും വീ​ഴ്ച വ​രു​ത്തി​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. അ​ടൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​റ​ക്കോ​ട് - കൊ​ടു​മ​ണ്‍, ഏ​ഴം​കു​ളം - ഏ​നാ​ത്ത്, ക​രു​വാ​റ്റ-​ത​ട്ട, കൊ​ടു​മ​ണ്‍ - അ​ങ്ങാ​ടി​ക്ക​ല്‍, അ​ടൂ​ര്‍ - മ​ണ്ണ​ടി, പ​റ​ക്കോ​ട് - ഐ​വ​ര്‍​കാ​ല റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.
ഇ​വി റോ​ഡി​ല്‍ ആ​സാ​ദ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ ചേ​ന്നം​പ​ള്ളി വ​രെ​യു​ള്ള കു​ഴി അ​ടി​യ​ന്ത​ര​മാ​യി അ​ട​യ്ക്ക​ണം. പ​ന്ത​ളം പ​റ​ന്ത​ല്‍ വ​ലി​യ​തോ​ട് ന​വീ​ക​രി​ക്കു​ക, അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ട്രോ​മാ കെ​യ​ര്‍ നി​ര്‍​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക, ക​ല്ലു​കു​ഴി - ഗ​ണേ​ശ​വി​ലാ​സം റോ​ഡ് ബി​എം​ബി​സി ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും എം​എ​ൽ ഉ​ന്ന​യി​ച്ചു.
ഐ​രാ​ണി​ക്കു​ഴി ഷ​ട്ട​റി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ആ​ല​പ്പു​ഴ ക​ള​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി ഉ​റ​പ്പാ​ക്ക​ണം. അ​ടൂ​ര്‍ ബൈ​പാ​സി​നും പി​ഡ​ബ്ല്യു റോ​ഡി​നും മ​ധ്യേ വേ ​ബ്രി​ഡ്ജി​നു സ​മീ​പം 50 സെ​ന്‍റ് സ്ഥ​ലം നി​ക​ത്തി​യ​ത് പ​രി​ശോ​ധി​ക്ക​ണം.
സെ​റ്റി​ല്‍​മെ​ന്‍റ് ര​ജി​സ്റ്റ​ര്‍ പ​രി​ശോ​ധി​ച്ച് വീ​ഴ്ച​യു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. ക​നാ​ലു​ക​ളു​ടെ വാ​ര്‍​ഷി​ക പ​രി​പാ​ല​നം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല​യി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ പ​റ​ഞ്ഞു.
തോ​ട്ട​പ്പു​ഴ​ശേ​രി വ​ലി​യ തോ​ടി​ന്‍റെ വ​ശ​ങ്ങ​ള്‍ കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. മാ​രാ​മ​ണ്‍, ചെ​റു​കോ​ല്‍​പ്പു​ഴ ക​ണ്‍​വ​ന്‍​ഷ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ പ്ര​തി​നി​ധി കെ. ​ജ​യ​വ​ര്‍​മ പ​റ​ഞ്ഞു. എ​ഡി​എം അ​ല​ക്സ് പി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ വി. ​ജ​ഗ​ല്‍​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ വി. ​ആ​ര്‍. മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌

അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്കെ​തി​രെ​യു​ള്ള
ബാ​ങ്ക് ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണം ‌

അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ നെ​ല്‍​ക​ര്‍​ഷ​ക​ര്‍​ക്ക് എ​തി​രേ ബാ​ങ്കു​ക​ള്‍ ആ​രം​ഭി​ച്ച ജ​പ്തി ന​ട​പ​ടി നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ ജാ​മ്യ​ത്തി​ലാ​ണ് സ​പ്ലൈ​കോ ഏ​റ്റെ​ടു​ത്ത പ​ണം ക​ർ​ഷ​ക​ർ​ക്ക് ബാ​ങ്കു​ക​ൾ ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ തി​രി​ച്ച​ട​വ് വൈ​കി​യെ​ന്ന കാ​ര​ണ​ത്താ​ൽ ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സം​സ്ഥാ​ന ബാ​ങ്കിം​ഗ് സ​മി​തി​ക്ക് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​ക​ളു​മാ​യി ചി​ല ബാ​ങ്കു​ക​ൾ മു​ന്നോ​ട്ടു​പോ​കു​ന്ന​താ​യി യോ​ഗ​ത്തി​ൽ ആ​ക്ഷേ​പ​മ​യു​ർ​ന്നു.
തി​രു​വ​ല്ല ബൈ​പാ​സി​ന്‍റെ മ​ല്ല​പ്പ​ള്ളി റോ​ഡ് വ​രെ​യു​ള്ള ഭാ​ഗം മാ​ര്‍​ച്ച് ഒ​ന്നി​നും ബാ​ക്കി ഭാ​ഗം ഏ​പ്രി​ല്‍ അ​വ​സാ​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കെ​എ​സ്ടി​പി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
തി​രു​വ​ല്ല മ​ഴു​വ​ങ്ങാ​ടി​നു സ​മീ​പം പു​തി​യ ബൈ​പാ​സ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ മ​ണ്ണി​ട്ട് നി​ക​ത്തി​യ​തു മൂ​ലം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ന്ന​താ​യും പ​രി​ഹാ​രം വേ​ണ​മെ​ന്നും എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.
നി​ലം നി​ക​ത്തു​ന്ന​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ലെ വൈ​ദ്യു​തി ത​ക​രാ​ര്‍ പ​രി​ഹ​രി​ക്ക​ണം. ഇ​തു മൂ​ലം ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല.
ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് നാ​ളെ രാ​വി​ലെ 11ന് ​ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം ആ​ശു​പ​ത്രി​യി​ല്‍ വി​ളി​ക്കാ​നും നി​ർ​ദേ​ശി​ച്ചു.ചെ​ങ്ങ​രൂ​ര്‍ മ​ങ്കു​ഴി​പ്പ​ടി റോ​ഡി​ലെ വൈ​ദ്യു​തി ലൈ​ന്‍ ഉ​യ​ര്‍​ത്ത​ണം.
തി​രു​വ​ല്ല മ​ഴു​വ​ങ്ങാ​ട് വീ​ണ്ടും കൈ​യേ​റ്റ​മു​ണ്ടാ​യ​ത് കെ​എ​സ്ടി​പി പ​രി​ശോ​ധി​ക്ക​ണം. കു​ന്ന​ന്താ​നം പാ​ല​ക്കാ​ത്ത​കി​ടി ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ നാ​ലു വ​ര്‍​ഷ​മാ​യി​ട്ടും വി​നി​യോ​ഗി​ക്കാ​ത്ത​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഫ​യ​ല്‍ വി​ളി​ച്ചു വ​രു​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണം. എം​എ​ല്‍​എ ആ​സ്ഥി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ക്കു​ന്ന മ​ല്ല​പ്പ​ള്ളി ടോ​യ്‌​ല​റ്റ് കോം​പ്ല​ക്സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് യോ​ഗം വി​ളി​ക്ക​ണം. ‌

വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം ജാ​ഗ്ര​താ​സ​മി​തി​ക​ൾ ഫെ​ബ്രു​വ​രി 15നു ​മു​ന്പ് ചേ​ര​ണം ‌

വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ത​ല ജാ​ഗ്ര​താ സ​മി​തി​ക​ള്‍ ഫെ​ബ്രു​വ​രി 15ന് ​മു​ന്പ് ചേ​ര​ണ​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. ജാ​ഗ്ര​താ സ​മി​തി​ക​ളി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് വി​ശ​ദീ​ക​രി​ക്ക​ണം. പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തു മൂ​ലം ജ​ന​ങ്ങ​ള്‍ ബു​ദ്ധി​മു​ട്ടു​ന്ന​തി​ന് പ​രി​ഹാ​രം കാ​ണ​ണം.
വ​ന്യ​മൃ​ഗ​ശ​ല്യം കു​റ​യ്ക്കു​ന്ന​തി​ന് വേ​ലി നി​ര്‍​മി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​രാ​ജ് ജേ​ക്ക​ബ് പ​റ​ഞ്ഞു. വ​ന്യ ജീ​വി​ക​ള്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തു മൂ​ലം ക​ര്‍​ഷ​ക​ര്‍ വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​ണ്.
പ​ന്നി ശ​ല്യം മൂ​ലം കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​ക്കു​ക​യാ​ണ്. കു​രു​മ്പ​ന്‍​മൂ​ഴി ച​ണ്ണ​യി​ല്‍ ക​ടു​വ മൂ​ന്നു ത​വ​ണ ഇ​റ​ങ്ങു​ക​യും പ​ശു​വി​നെ പി​ടി​ച്ചു കൊ​ണ്ടു പോ​കു​ക​യും ചെ​യ്തെ​ന്നും ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.