‌സ​പ്താ​ഹ​വും തൈ​പ്പൂ​യ മ​ഹോ​ത്സ​വ​വും
Tuesday, January 28, 2020 10:49 PM IST
തി​രു​വ​ല്ല; വെ​ണ്‍​പാ​ല തൃ​ക്ക​യി​ല്‍ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ സ​പ്താ​ഹ​യ​ജ്ഞ​വും തൈ​പ്പൂ​യ മ​ഹോ​ത്സ​വ​വും 31 മു​ത​ല്‍ ഫെ​ബ്രു​വ​രി എ​ട്ടു വ​രെ ന​ട​ക്കും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് കു​ഴി​ക്കാ​ട്ടി​ല്ല​ത്ത് അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ ഭ​ട്ട​തി​രി​പ്പാ​ട് ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കും.
എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് ഭാ​ഗ​വ​ത പാ​രാ​യ​ണം, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​ന്ന​ദാ​നം, ഒ​ന്നു മു​ത​ല്‍ ര​ണ്ടു വ​രെ നാ​രാ​യ​ണീ​യം എ​ന്നി​വ ന​ട​ക്കും.​അ​ഞ്ചി​ന് രാ​വി​ലെ 10ന് ​രു​ഗ്മീ​ണി​സ്വ​യം​വ​രം. ആ​റി​ന് 10ന് ​കു​ചേ​ല​സ​ദ്ഗ​തി, രാ​ത്രി ഏ​ട്ടി​ന് ഭ​ജ​ന. ഏ​ഴി​ന് ഉ​ച്ച​യ്ക്ക് 12.30ന് ​ന​ട​ക്കു​ന്ന സ​മൂ​ഹ്യ​സ​ദ്യ ത​ന്ത്രി പ​റ​മ്പൂ​രി​ല്ലം ത്രി​വി​ക്ര​മ​ന്‍ നാ​രാ​യ​ണ ഭ​ട്ട​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.