അ​ടൂ​രി​ൽ കൂ​ട്ട​ന​ട​ത്തം ഒ​ന്നി​ന് ‌
Tuesday, January 28, 2020 10:46 PM IST
പ​ത്ത​നം​തി​ട്ട: ആ​ർ​ദ്രം മി​ഷ​ൻ ജ​ന​കീ​യ കാ​ന്പെ​യ്ന്‍റെ നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​ടൂ​രി​ൽ കൂ​ട്ട​ന​ട​ത്തം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യ​താ​യും എം​എ​ൽ​എ അ​റി​യി​ച്ചു. ഒ​ന്നി​നു രാ​വി​ലെ ഏ​ഴി​ന് അ​ടൂ​ർ ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ നി​ന്നും ഗാ​ന്ധി​സ്മൃ​തി മൈ​താ​നം വ​രെ​യാ​ണ് കൂ​ട്ട​ന​ട​ത്തം.പ​ഞ്ചാ​യ​ത്ത്, നി​യോ​ജ​ക​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന്നു​ള്ള പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ക്കും.
ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍, വ​ടം​വ​ലി, കി​ളി​ത്ത​ട്ട്, മ​റ്റു നാ​ട​ൻ മ​ത്സ​ര​ങ്ങ​ൾ ഇ​വ​യും സം​ഘ​ടി​പ്പി​ക്കും. തി​രു​വാ​തി​ര, മാ​ർ​ഗം​ക​ളി, ദ​ഫ്മു​ട്ട്, ഒ​പ്പ​ന എ​ന്നീ നാ​ട​ൻ ക​ലാ​മ​ത്സ​ര​ങ്ങ​ളും കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​കും. ക്ലാ​സു​ക​ൾ, സെ​മിാ​റു​ക​ൾ, മെ​ഡി​ക്ക​ൽ ക്യാ​ന്പ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.
പ​ന്ത​ളം മു​ത​ൽ ഏ​നാ​ത്തു വ​രെ എം​സി റോ​ഡി​ലൂ​ടെ​യു​ള്ള മാ​ര​ത്തോ​ണോ​ടു കൂ​ടി​യാ​യി​രി​ക്കും സ​മാ​പ​നം. എം​എ​ൽ​എ ര​ക്ഷാ​ധി​കാ​രി​യും ഏ​നാ​ദി​മം​ഗ​ലം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​നീ​ഷ് പി. ​ജോ​ർ​ജ് ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി​ധു, എ​ൻ​എ​ച്ച്എം കോ ​ഓ​ർ​ഡി​നേ​റ്റ​ർ പ്രി​ൻ​സ് ഫി​ലി​പ്പ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌