കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​കാ​രു​ണ്യ​ദി​നാ​ച​ര​ണം ഇ​ന്ന് ‌
Tuesday, January 28, 2020 10:46 PM IST
തി​രു​വ​ല്ല: കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​നേ​താ​വ് യ​ശഃ​ശ​രീ​ര​നാ​യ കെ.​എം.​മാ​ണി​യു​ടെ 87-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ർ​ട്ടി സം​സ്ഥാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന കാ​രു​ണ്യ ദി​നാ​ച​ര​ണ​ത്തി​ൽ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും ജി​ല്ല, നി​യോ​ജ​ക​മ​ണ്ഡ​ലം, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കും.
കാ​രു​ണ്യ ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു 12ന് ​റാ​ന്നി അ​ഞ്ചു​കു​ഴി പ്ര​ത്യാ​ശ ഭ​വ​നി​ൽ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും. പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ക​ട​മാ​ൻ​കു​ളം ബ​ഥ​നി ശാ​ന്തി ഭ​വ​ൻ, തി​രു​വ​ല്ല അ​ഭ​യ ഭ​വ​ൻ, പൊ​ടി​യാ​ടി അ​മ്പാ​ടി, ആ​ന​പ്ര​മ്പാ​ൽ ജെ​എം​എം അ​ഗ​തി​മ​ന്ദി​രം, തെ​ള്ളി​യൂ​ർ എം​സി​ആ​ർ​ഡി, വ​ട​ശേ​രി​ക്ക​ര പി​എ​ച്ച് സെ​ന്‍റ​ർ, മൈ​ല​പ്ര പ്ര​തീ​ക്ഷ ഭ​വ​ൻ, പ​യ്യ​നാ​മ​ൺ ക​ർ​മേ​ൽ, കോ​ഴ​ഞ്ചേ​രി മ​ഹി​ളാ​മ​ന്ദി​രം, ക​ട​മ്മ​നി​ട്ട കാ​രു​ണ്യ ബ​ഥ​നി, കി​ട​ങ്ങ​ന്നൂ​ർ ക​രു​ണാ​ല​യം, കു​മ്പ​നാ​ട് ധ​ർ​മ്മ​ഗി​രി മ​ന്ദി​രം, ഏ​ഴം​കു​ളം ഏ​ഞ്ച​ൽ ഹോം, ​കാ​രു​ണ്യ ഭ​വ​ൻ, അ​ടൂ​ർ ഗോ​കു​ലം, പ​ന്ത​ളം ലോ​ജി​സ്റ്റി​ക്ക് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ന്ന​ദാ​ന​വും ന​ട​ക്കും.‌