ഭാ​ര​തീ​യ സം​സ്കാ​രം എ​ക്കാ​ല​വും നി​ല​നി​ൽ​ക്ക​ണം: ശാ​ന്താ​ന​ന്ദ മ​ഹ​ർ​ഷി ‌
Monday, January 27, 2020 10:53 PM IST
റാ​ന്നി: ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും ഐ​ശ്വ​ര്യ​ത്തി​നും ഭാ​ര​തീ​യ സം​സ്കാ​രം എ​ക്കാ​ല​വും നി​ല​നി​ൽ​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് ബം​ഗ​ളൂ​രു ശ്രീ​രാ​മ​ദാ​സ മി​ഷ​ൻ യൂ​ണി​യ​ൻ സൊ​സൈ​റ്റി ദേ​ശീ​യ സെ​ക്ര​ട്ട​റി ശ്രീ​ശ​ക്തി ശാ​ന്താ​ന​ന്ദ മ​ഹ​ർ​ഷി. തി​രു​വി​താം​കൂ​ർ ഹി​ന്ദു​ധ​ർ​മ പ​രി​ഷ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന്പാ മ​ണ​ൽ​പ്പു​റ​ത്ത് ആ​രം​ഭി​ച്ച 74-ാമ​ത് ഹി​ന്ദു​മ​ഹാ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​ത്തി​ൽ മ​റ്റ് പ​ല സം​സ്കാ​ര​ങ്ങ​ൾ​ക്കും ക്ഷ​യം സം​ഭ​വി​ച്ച​പ്പോ​വും ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ന് നാ​ശ​മു​ണ്ടാ​യി​ല്ല. പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ സം​സ്കാ​ര​ത്തി​നു നേ​രെ​യു​ള്ള ക​ട​ന്നു ക​യ​റ്റ​ത്തി​നെ​തി​രെ ആ​ധ്യാ​ത്മി​ക​മാ​യ അ​റി​വു​ക​ൾ നേ​ടി യു​വ​സ​മൂ​ഹം മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. വി​ജ​യ​ൻ​പി​ള്ള, ര​വീ​ന്ദ്ര​ൻ നാ​യ​ർ ചേ​ത്ത​ക്ക​ൽ, രാ​ജേ​ഷ് ആ​ന​മാ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി.​എ​ൻ. നീ​ല​ക​ണ്ഠ​ൻ ന​ന്പൂ​തി​രി സ്വാ​ഗ​ത​വും പി.​എ. ബാ​ല​കൃ​ഷ്ണ​പി​ള്ള ന​ന്ദി​യും പ​റ​ഞ്ഞു.
പി.​എ​ൻ. പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‌