അ​തി​രൂ​പ​ത കെ​സി​എ​സ്എ​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി
Thursday, January 23, 2020 10:53 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത കെ​സി​എ​സ്എ​ൽ വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ ഫി​ലി​പ്സ് വ​ട​ക്കേ​ക്ക​ളം അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ശി​ഷ് ജോ.​ കെ.​ എ​സ്. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്‌ടർ ഫാ. ​ജോ​സ​ഫ് വേ​ള​ങ്ങാ​ട്ടു​ശേ​രി ആ​മു​ഖപ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്ര​സി​ഡ​ന്‍റ് ഷൈ​രാ​ജ് വ​ർ​ഗീ​സ്, ബ്ര​ദ​ർ ബോ​ണി ചോ​രേ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാംസ്ഥാ​നം നേ​ടി. എ​സ്ബി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാംസ്ഥാ​ന​വും വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് മൂ​ന്നാംസ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
യു​പി വി​ഭാ​ഗ​ത്തി​ലും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലും ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ൻ​സ് ഗേ​ൾ​സ് സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കു​റ​ന്പ​നാ​ടം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​വും ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് സ്കൂ​ൾ മൂ​ന്നാംസ്ഥാ​ന​വും നേ​ടി.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ൻ​സ് ഗേ​ൾ​സ് സ്കൂ​ൾ ഒ​ന്നാംസ്ഥാ​നം​നേ​ടി. നെ​ടു​ങ്കു​ന്നം സെ​ന്‍റ് തെ​രേ​സാ​സ് ഗേ​ൾ​സ് സ്കൂ​ളും ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് സ്കൂ​ളും ര​ണ്ടാംസ്ഥാ​നം പ​ങ്കി​ട്ടു.
എ​സ്ബി ഹൈ​സ്കൂ​ളി​നാ​ണ് മൂ​ന്നാംസ്ഥാ​നം. യു​പി വി​ഭാ​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ൻ​സ് ഗേ​ൾ​സ് സ്കൂ​ൾ ഒ​ന്നാംസ്ഥാ​ന​വും സെ​ന്‍റ് ജോ​സ​ഫ്സ് ഗേ​ൾ​സ് സ്കൂ​ൾ ര​ണ്ടാംസ്ഥാ​ന​വും നെ​ടു​ങ്കു​ന്നം സെ​ന്‍റ് തെ​രേ​സാ​സ് ഗേ​ൾ​സ് സ്കൂ​ൾ മൂ​ന്നാംസ്ഥാ​ന​വും നേ​ടി