സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും സ്മാ​ർ​ട്ടാ​ക​ണം: മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ
Thursday, January 23, 2020 10:49 PM IST
ഏ​നാ​ത്ത്: ഓ​ഫീ​സു​ക​ൾ സ്മാ​ർ​ട്ടാ​കു​ന്ന​തി​നൊ​പ്പം അ​തി​ലെ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​ങ്ങ​ളും കൂ​ടു​ത​ൽ ജ​നോ​പ​കാ​ര​പ്ര​ദ​മാ​കേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഏ​നാ​ത്ത് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി​യ ഓ​ഫീ​സി​ലി​രു​ന്നു സം​തൃ​പ്ത​മാ​യ മ​ന​സോ​ടെ ജീ​വ​ന​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ളെ​ക്കൂ​ടി സം​തൃ​പ്ത​രാ​ക്കാ​ൻ ക​ഴി​യും എ​ന്ന വി​ശ്വാ​സ​മാ​ണു സ​ർ​ക്കാ​രി​നു​ള്ള​ത്. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ യ​ഥാ​വി​ധി യ​ഥാ​സ​മ​യം പ​രി​ഹ​രി​ക്കു​ക എ​ന്ന​താ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ ന​യം. ആ ​ന​യം ന​ട​പ്പി​ലാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം എ​ല്ലാ നി​ല​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഉ​ണ്ടെ​ന്നും മ​ന്ത്രി​പ​റ​ഞ്ഞു.
ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, എ​ഡി​എം അ​ല​ക്സ് പി.​തോ​മ​സ്, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ​പ്ര​ഭ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി.​സ​തി​കു​മാ​രി, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​മ​ണി ഹ​രി​കു​മാ​ർ, അ​ടൂ​ർ ത​ഹ​സി​ൽ​ദാ​ർ ബീ​ന എ​സ്. ഹ​നീ​ഫ്, ഏ​ഴം​കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ എ.​പി. ജ​യ​ൻ, മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ, ബി. ​ജോ​ണ്‍ കു​ട്ടി, അ​നി​ൽ ഏ​നാ​ത്ത് തു​ട​ങ്ങി​യ​വ​രും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.