പ​ട്ട​യം ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ത്ത് മു​ഹ​മ്മ​ദ് ഹ​നീ​ഫ
Thursday, January 23, 2020 10:49 PM IST
പത്തനംതിട്ട: നീ​ണ്ട 57 വ​ർ​ഷ ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​നി​ൽ​നി​ന്നും പ​ട്ട​യം കൈ​പ്പ​റ്റി​യ​പ്പോ​ൾ ക​ണ്ണ​ ങ്ക​ര ചു​ട്ടി​പ്പാ​റ​മു​രു​പ്പേ​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ​യ്ക്ക് സ​ന്തോ​ഷ​ക്ക​ണ്ണീ​ർ...
ഭാ​ര്യ ന​സീ​മ ബീ​വി​ക്കൊ​പ്പം താ​മ​സി​ക്കാ​നൊ​രി​ട​മി​ല്ലാ​തെ മ​റ്റു​ള്ള​വ​ർ ഉ​പേ​ക്ഷി​ച്ച മ​ണ്‍​ക​ട്ട​ക​ളും വെ​ട്ടു​ക​ല്ലും ഷീ​റ്റു​ക​ളു​മൊ​ക്കെ പെ​റു​ക്കി യോ​ജി​പ്പി​ച്ചാ​ണ് മു​റു​ക്കാ​ൻ ക​ട​യ്ക്കു വേ​ണ്ടി നി​ർ​മി​ച്ച ഒ​രു ഷെ​ഡ് ഫ​നീ​ഫ വീ​ടാ​യി ഇ​ന്നും ഉ​പ​യോ​ഗി​ച്ചു പോ​രു​ന്ന​ത്.
പ​ഴ​യ ട്ര​ഷ​റി പൊ​ളി​ച്ചു ക​ള​ഞ്ഞ​പ്പോ​ൾ കു​റ​ച്ചു വെ​ട്ടു​ക​ല്ലു​ക​ൾ ല​ഭി​ച്ച​തും ഹ​നീ​ഫ ത​ന്‍റെ വീ​ടി​ന്‍റെ ഭാ​ഗ​മാ​ക്കി​യി​രു​ന്ന​തും ഇ​ന്നും ന​ന്ദി​യോ​ടു സ്മ​രി​ക്കു​ന്നു. തു​ച്ഛ​മാ​യ സ്ഥ​ല​മാ​ണെ​ങ്കി​ലും അ​തി​നൊ​രു പ​ട്ട​യം കി​ട്ടി വീ​ടു പ​ണി​യു​ക എ​ന്ന​ത് ഭാ​ര്യ ന​സീ ​മ ബീ​വി​യു​ടെ സ്വ​പ്ന​മാ​യി​രു​ന്നു.
എ​ന്നാ​ൽ പ​ട്ട​യം എ​ന്ന സ്വ​പ്നം ബാ​ക്കി​യാ​ക്കി ന​സീ​മ ബീ​വി പ​ത്തു​വ​ർ​ഷം മു​ന്പ് മ​ര​ണ​മ​ട​ഞ്ഞു.
ഇ​പ്പോ​ൾ പ​ട്ട​യ​മി​ല്ലാ​ത്ത വ​സ്തു​വി​ലെ ഇ​രു​ള​ട​ഞ്ഞ കൂ​ര​യി​ലെ നാ​ലു ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ​യും ര​ണ്ട് ആ​ണ്‍​മ​ക്ക​ളും അ​വ​രു​ടെ ഭാ​ര്യ​മാ​രും പെ​ണ്‍​കു​ട്ടി​ക​ൾ​സ​ഹി​തം നാ​ലു കൊ​ച്ചു​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടു​ബം നി​ന്നു​തി​രി​യാ​ൻ ഇ​ട​മി​ല്ലാ​തെ വീ​ർ​പ്പു​മു​ട്ടി ക​ഴി​യ​വേ​ യാ​ണ് പ​ട്ട​യം എ​ന്ന പ്ര​കാ​ശ​ ത്തി​ന് സ​ർ​ക്കാ​ർ തി​രി​തെ​ളി​ ച്ച​ത്.