നാ​ടു​വാ​ഴി​ക​ളെ​യ​ല്ല, ദൈ​വ​ത്തെ​യാ​ണ് ഭ​യ​പ്പെ​ടേ​ണ്ട​ത്: ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ
Sunday, January 19, 2020 10:11 PM IST
തി​രു​വ​ല്ല: ക്രൈ​സ്ത​വ സ​മൂ​ഹം അ​ധി​കാ​ര​ത്തി​ന്‍റെ നാ​ടു​വാ​ഴി​ക​ളെ​യ​ല്ല, സ​ർ​വ​ശ​ക്ത​നാ​യ ദൈ​വ​ത്തെ​യാ​ണ് ഭ​യ​പ്പെ​ടേ​ണ്ട​തെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ. നി​ര​ണം - മാ​രാ​മ​ൺ ഭ​ദ്രാ​സ​ന ക​ൺ​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ർ​ദി​നാ​ൾ. സു​വി​ശേ​ഷ സ​ത്യ​ങ്ങ​ൾ ഹൃ​ദ​യ​ങ്ങ​ൾ ഏ​റു​ക​യും അ​ധ​ര​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്കു​ക​യു​മാ​ണ് ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ. സു​വി​ശേ​ഷ​ത്തി​ന് വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ സ​ഭ​ക​ൾ യോ​ജി​ച്ച് എ​ക്യു​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.
ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ജോ​ജ​ൻ മാ​ത്യൂ​സ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ദി​ക ട്ര​സ്റ്റി റ​വ. തോ​മ​സ് സി. ​അ​ല​ക്സാ​ണ്ട​ർ, റ​വ. ജി​ജി മാ​ത്യൂ​സ്, റ​വ. സി.​എം. വ​ർ​ഗീ​സ്, റ​വ. റെ​ഞ്ചി വ​ർ​ഗീ​സ്, റ​വ. ജോ​ർ​ജ് കോ​ശി, റ​വ. ജോ​ൺ തോ​മ​സ്, ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ ആ​ൻ​സി​ൽ കോ​മാ​ട്ട്, ഈ​പ്പ​ൻ കു​ര്യ​ൻ, തോ​മ​സ് കോ​വൂ​ർ, ബി​നു വി. ​ഈ​പ്പ​ൻ, ആ​നി ജോ​സ​ഫ്, ഏ​ബ്ര​ഹാം തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.