താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തി​ലെ​ത്തു​ന്ന എ​ല്ലാ പ​രാ​തി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കും: ജി​ല്ലാ ക​ള​ക്ട​ര്‍ ‌
Saturday, January 18, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തി​ലെ​ത്തു​ന്ന എ​ല്ലാ പ​രാ​തി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ്. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക്ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ദാ​ല​ത്ത് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ശ്ര​മി​ക്ക​ണ​മെ​ന്നും അ​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഊ​ര്‍​ജി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​ദാ​ല​ത്തി​ല്‍ ജ​നു​വ​രി മൂ​ന്നു വ​രെ ല​ഭി​ച്ച 97 പ​രാ​തി​ക​ളും പ​രി​ഹ​രി​ച്ചു. പു​തു​താ​യി ല​ഭി​ച്ച 93 പ​രാ​തി​ക​ളി​ല്‍ 71 പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ച്ചു. 22 പ​രാ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേശം ന​ല്‍​കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള​ള അ​പേ​ക്ഷ​ക​ള്‍, സ​ര്‍​വെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍, റേ​ഷ​ന്‍ കാ​ര്‍​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍, സ്റ്റാ​ട്യൂ​ട്ട​റി പ​രി​ഹാ​രം ല​ഭി​ക്കേ​ണ്ട പ​രാ​തി​ക​ള്‍ എ​ന്നി​വ ഒ​ഴി​ച്ചു​ള​ള​വ​യാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്.ആ​ര്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജെ​സി​ക്കു​ട്ടി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ പി.​ടി എ​ബ്ര​ഹാം, എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, കോ​ഴ​ഞ്ചേ​രി ത​ഹ​സി​ല്‍​ദാ​ര്‍ കെ.​ഓ​മ​ന​ക്കു​ട്ട​ന്‍, എ​ല്‍​ആ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ വി.​എ​സ് വി​ജ​യ​ന്‍, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ സി. ​ഗം​ഗാ​ധ​ര​ന്‍ ത​മ്പി, കെ.​ജ​യ​ദീ​പ്, സാം ​പി. തോ​മ​സ്, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.