വൈ​എം​സി​എ വ​ച​ന​തീ​രം 2020 നാ​ളെ പ​ത്ത​നം​തി​ട്ട​യി​ൽ ‌
Friday, January 17, 2020 10:54 PM IST
‌പ​ത്ത​നം​തി​ട്ട: വൈ​എം​സി​എ ദേ​ശീ​യ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ബൈ​ബി​ൾ ദാ​ർ​ശ​നി​ക പ​ഠ​ന വേ​ദി വ​ച​ന​തീ​രം 2020 നാ​ളെ പ​ത്ത​നം​തി​ട്ട ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കും. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റീ​സ് ജെ. ​ബ​ഞ്ച​മി​ൻ കോ​ശി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡോ.​മാ​മ്മ​ൻ സ​ഖ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഫാ.​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട് വി​ഷ​യാ​വ​ത​ര​ണ​വും ന​ട​ത്തും.റ​വ.​ഡോ.​മാ​ത്യു ദാ​നി​യേ​ൽ, റ​വ.​സി.​സി. സാ​ബു ഡോ.​റോ​യ്സ് മ​ല്ല​ശേ​രി, ഡോ.​മോ​ഹ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.തു​ട​ർ​ന്ന് വൈ​എം​സി​എ മു​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ. ​ഇ​ടി​ക്കു​ള അ​നു​സ്മ​ര​ണം ന​ട​ക്കും. മു​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​ജോ​ണ്‍ ചെ​റി​യാ​ൻ, പി.​ജെ. ഉ​മ്മ​ൻ, ജോ​സ​ഫ് ജോ​ണ്‍, വി.​സി. സാ​ബു തു​ട​ങ്ങി​യ​വ​ർ പ്ങ്കെ​ടു​ക്കും. ‌

‌‌കു​ടും​ബ​സം​ഗ​മം

കീ​ഴ്‌​വാ​യ്പൂ​ര്: സീ​നി​യ​ർ സി​റ്റി​സ​ൺ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​മാ​സ കു​ടും​ബ​സം​ഗ​മം നാളെ ​വൈ​കു​ന്നേ​രം 4.30ന് ​ചു​ങ്ക​ചേ​ത്ത് സി.​ജി.​ഡാ​നി​യേ​ലി​ന്‍റെ ഭ​വ​ന​ത്തി​ൽ ന​ട​ക്കും.