ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കി​യ​ത് ആ​ശ​ങ്ക​യ്ക്ക് അ​ടി​സ്ഥാ​നം ‌
Friday, January 17, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: 2015ലെ ​ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന് സം​സ്ഥാ​ന​ത്ത് പു​തു​ക്കി​യെ​ടു​ത്ത​ത് 2014 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ച്ച അ​തേ വോ​ട്ട​ർ​പ​ട്ടി​ക.സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2015ലെ ​ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി 2014 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്ഥാ​ന രേ​ഖ​യാ​ക്കി ഫോ​ട്ടോ പ​തി​ച്ച് പു​തു​ക്കി​യി​രു​ന്നു. 2014 ജ​നു​വ​രി ഒ​ന്ന് യോ​ഗ്യ​താ തീ​യ​തി​യാ​യു​ള്ള അ​സം​ബ്ലി വോ​ട്ട​ർ​പ​ട്ടി​ക അ​ടി​സ്ഥാ​ന​രേ​ഖ​യാ​ക്കാ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ന​ൽ​കി​യി​ട്ടു​ള്ള ഉ​ത്ത​ര​വു​ക​ളി​ൽ പ​റ​യു​ന്ന​ത്. എ​ൻ​ഐ​സി​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ അ​സം​ബ്ലി ബൂ​ത്തു​ത​ല പ​ട്ടി​ക​ക​ൾ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ക്ര​മീ​ക​രി​ക്കു​ക​യാ​ണ് അ​ന്നു​ണ്ടാ​യ​ത്. 2014 ജൂ​ലൈ​യി​ൽ ത​ന്നെ ഇ​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 2014 ജൂ​ലൈ മൂ​ന്നി​ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ നി​ന്ന് 337 -ാം ന​ന്പ​രാ​യി ആ​ദ്യ ഉ​ത്ത​ര​വ് പു​റ​ത്തു​വ​രി​ക​യും ചെ​യ്തു.
ബൂ​ത്തു​ത​ല പ​ട്ടി​ക​ക​ളു​മാ​യി അ​ങ്ക​ണ​വാ​ടി ജോ​ലി​ക്കാ​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും വി​ട്ടു​പോ​യ ഭാ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടാ​ത്ത​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.അ​സം​ബ്ലി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​പ​ട്ടി​ക ഉ​പ​യോ​ഗി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് 199ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടി​ലെ 146-ാം വ​കു​പ്പി​ലും കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ലെ 83 -ാം വ​കു​പ്പി​ലും വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​ൽ ഇ​തു​പ​യോ​ഗി​ച്ച് വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും നി​യ​മ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത്ത​വ​ണ വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​തു ത​ന്നെ ഏ​റെ വൈ​കി​യെ​ന്ന​താ​ണ് പ്ര​ധാ​ന ആ​ക്ഷേ​പം. ‌