‌പ​റ​ക്കോ​ട് ബ്ലോ​ക്ക് ക്ഷീ​ര​സം​ഗ​മം ഇ​ന്ന് ‌
Friday, January 17, 2020 10:54 PM IST
‌അ​ടൂ​ർ: ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പി​ന്‍റെ​യും പ​റ​ക്കോ​ട് ബ്ലോ​ക്കി​ലെ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ, മി​ൽ​മ, കേ​ര​ള ഫീ​ഡ്സ്, ക​ഐ​ൽ​ഡി ബോ​ർ​ഡ്, ആ​ത്മ, വി​വി​ധ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ന് തെ​ങ്ങ​മം യു​പി സ്കൂ​ളി​ൽ പ​റ​ക്കോ​ട് ബ്ലോ​ക്ക് ക്ഷീ​ര​സം​ഗ​മം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും. രാ​വി​ലെ 8.30ന് ​ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന മ​ത്സ​രം, 9.30ന് ​ഡ​യ​റി ക്വി​സ്, 10 ന് ​ക്ഷീ​ര​വി​ക​സ​ന സെ​മി​നാ​ർ, 11.30ന് ​പൊ​തു​സ​മ്മേ​ള​നം തു​ട​ങ്ങി​യ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ പ്ര​ഭ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ഹ​കാ​രി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ‌