ന​മ്മു​ടെ വി​ശു​ദ്ധ പു​സ്ത​കം ഭ​ര​ണ​ഘ​ട​ന: മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
Friday, January 17, 2020 10:54 PM IST
അ​യി​രൂ​ർ: ഭ​ര​ണ​ഘ​ട​ന​യാ​ണ് ന​മ്മു​ടെ വി​ശു​ദ്ധ പു​സ്ത​ക​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ത​ടി​യൂ​ർ- കു​രു​ടാ​മ​ണ്ണി​ൽ​ക്ക​ട​വ്- പേ​രൂ​ർ​ച്ചാ​ൽ സി​ആ​ർ​എ​ഫ് റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പു​ത്തേ​ഴം ജം​ഗ്ഷ​നി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഏ​തൊ​രു വ്യ​ക്തി​യു​ടേ​യും വി​ശ്വാ​സ ഗ്ര​ന്ഥ​ത്തി​നും വി​ശ്വാ​സ​ത്തി​നും മു​ക​ളി​ലാ​ണ് രാ​ജ്യ​ത്തി​ന്‍റെ വി​ശ്വാ​സ​മാ​യ ഭ​ര​ണ​ഘ​ട​ന. ഇ​ന്ത്യ ഒ​ന്നാ​ണ് എ​ന്ന കാ​ഴ്ച​പ്പാ​ട് കേ​ന്ദ്ര​ത്തി​നി​ല്ല.
കേ​ര​ള​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ളെ കേ​ന്ദ്രം അ​വ​ഗ​ണി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ ന​വീ​ക​ര​ണ അ​നു​മ​തി ന​ൽ​കാ​ത്ത റോ​ഡു​ക​ൾ ഇ​നി ഇ​ല്ല. പൊ​തു​മേ​ഖ​ല ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് മി​ക​ച്ച രീ​തി​യി​ലു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കു​ക​യും ജ​ന​ജീ​വി​തം സു​ഖ​ക​ര​മാ​ക്കു​ക​യും ചെ​യ്യു​ന്ന മ​ണ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് റാ​ന്നി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മോ​ളി ബാ​ബു, പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ​പാ​ത മ​ധ്യ​മേ​ഖ​ല വി​ഭാ​ഗം സൂ​പ്ര​ണ്ടിം​ഗ് എ​ഞ്ചി​നീ​യ​ർ ഐ​സ​ക്ക് വ​ർ​ഗീ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ദീ​പ, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ആ​ർ. അ​നി​ൽ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.