മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ: പ​ന്പാ ന​ദി​യി​ലെ ജ​ലവി​താ​നം ക്ര​മീ​ക​രി​ക്കും
Friday, January 17, 2020 10:52 PM IST
പ​ത്ത​നം​തി​ട്ട: ഫെ​ബ്രു​വ​രി ഒ​ന്പ​ത് മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു പ​ന്പാ​ന​ദി​യി​ലെ ജ​ല​വി​താ​നം ക്ര​മീ​ക​രി​ക്കാ​ൻ മൂ​ഴി​യാ​ർ കെ​എ​സ്ഇ​ബി സ​ർ​ക്കി​ളി​ന് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്. 125-ാമ​ത് ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ വ​കു​പ്പു​ക​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും കെ​എ​സ്ഇ​ബി വി​ഭാ​ഗം വൈ​ദ്യു​തി വി​ത​ര​ണം ഉ​റ​പ്പാ​ക്കും. ത​ക​രാ​റി​ലാ​യ തെ​രു​വു​വി​ള​ക്കു​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ന്നാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​ന്പ ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗം മ​ണി​യാ​ർ ഡാ​മി​ൽ നി​ന്നു​മു​ള്ള ജ​ല​നി​ർ​ഗ​മ​നം നി​യ​ന്ത്രി​ക്ക​ണം. ക​ണ്‍​വെ​ൻ​ഷ​ൻ ന​ഗ​റി​ലെ താ​ത്കാ​ലി​ക പാ​ല​ത്തി​ന്‍റെ സു​ര​ക്ഷ പ​രി​ശോ​ധി​ച്ച് ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ആ​വ​ശ്യ​മെ​ന്ന പ​ക്ഷം ക്ര​മീ​ക​രി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളും പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൊ​തു​മ​രാ​മ​ത്തു നി​ര​ത്ത് വി​ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം. ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലെ പ​ന്ത​ലി​ന്‍റെ​യും സ്റ്റേ​ജി​ന്‍റെ​യും ഫി​റ്റ്ന​സ് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം പ​രി​ശോ​ധി​ച്ച് സാ​ക്ഷ്യ​പ​ത്രം ക​ണ്‍​വ​ൻ​ഷ​ൻ തു​ട​ങ്ങു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​ന്പാ​യി ന​ൽ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

ജ​ല​അ​ഥോ​റി​റ്റി 24 മ​ണി​ക്കൂ​റും കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കും. ആ​വ​ശ്യാ​നു​സ​ര​ണം താ​ത്കാ​ലി​ക ടാ​പ്പു​ക​ൾ സ്ഥാ​പി​ക്കും. ആ​രോ​ഗ്യ വ​കു​പ്പ് താ​ത്കാ​ലി​ക ഡി​സ്പെ​ൻ​സ​റി​യും ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ക്ര​മീ​ക​രി​ക്കും. ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തും. പ​ത്ത​നം​തി​ട്ട, ചെ​ങ്ങ​ന്നൂ​ർ, പ​ന്ത​ളം, കൊ​ട്ടാ​ര​ക്ക​ര, തി​രു​വ​ല്ല, അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും ആ​വ​ശ്യാ​നു​സ​ര​ണം ബ​സ് സ​ർ​വീ​സു​ക​ൾ ന​ട​ത്തും. കൂ​ടാ​തെ താ​ത്കാ​ലി​ക ബ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കും. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, വ​ഴി​വി​ള​ക്കു​ക​ൾ എ​ന്നി​വ​യ്ക്കു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് റോ​ഡ് സൈ​ഡി​ലു​ള്ള അ​ന​ധി​കൃ​ത ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ന​ട​ത്താ​നും നി​ർ​ദേ​ശി​ച്ചു. ക​ണ്‍​വ​ൻ​ഷ​ൻ കാ​ല​യ​ള​വി​ൽ യാ​ച​ക നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തും. ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലെ പാ​ർ​ക്കിം​ഗ്, ക്ര​മ​സ​മാ​ധാ​ന​പാ​ല​നം, ഗ​താ​ഗ​ത നി​യ​ന്ത്ര​ണം എ​ന്നി​വ​യ്ക്കു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് സ്വീ​ക​രി​ക്കും.

ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ദ്യ വി​ല്പ​ന, നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന എ​ന്നി​വ ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ക്സൈ​സ് സ്വീ​ക​രി​ക്കും. പ​ന്ത​ലി​ലെ താ​ത്കാ​ലി​ക വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ൾ പ​രി​ശോ​ധി​ച്ചു ക​ണ്‍​വ​ൻ​ഷ​നു മൂ​ന്നു ദി​വ​സം മു​ന്പാ​യി സാ​ക്ഷ്യ​പ​ത്രം ന​ൽ​കും.

മാ​രാ​മ​ണ്‍ ക​ണ്‍​വൻഷ​നോ​ട​നു​ബ​ന്ധി​ച്ചു പ​ന്പാ ന​ദി​യി​ൽ ഉ​ണ്ടാ​കു​ന്ന മാ​ലി​ന്യം നിർ​മാ​ർ​ജ്ജ​നം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ സൈ​റ്റി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​വും മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ​ഷ​നി​ൽ ഒ​രു​ക്കു​വാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. കൃ​ഷ്ണ​കു​മാ​ർ, ജ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​കാ​ശ് കു​മാ​ർ, മാ​ർ​ത്തോ​മ്മാ സ​ഭ ട്ര​സ്റ്റി പി.​പി. അ​ച്ച​ൻ​കു​ഞ്ഞ്, ക​റ​സ്പോ​ണ്ടിം​ഗ് സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ്, മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ജോ​ർ​ജ് ഏ​ബ്ര​ഹാം, ത​ഹ​സീ​ൽ​ദാ​ർമാരായ ജോ​ണ്‍ വ​ർ​ഗീ​സ്, കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌