ബാ​സ്ക​റ്റ്ബോ​ൾ അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ഇന്ന്
Thursday, January 16, 2020 10:55 PM IST
പ​ത്ത​നം​തി​ട്ട; നാ​ഷ​ണ​ൽ ബാ​സ്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ (എ​ൻ​ബി​എ) സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് കേ​ര​ള​ത്തി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​സ്ക​റ്റ് ബോ​ൾ ക​ളി​യി​ലെ ഭാ​വി ല​ക്ഷ്യ​മാ​ക്കി ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന ബാ​സ്ക്ക​റ്റ് ബോ​ൾ പ​രി​ശീ​ല​ന പ​ദ്ധ​തി ഇന്നു മു​ത​ൽ ആ​രം​ഭി​ക്കും. തി​രു​വ​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ർ​ക്കു​ള്ള വേ​ണ്ടി​യു​ള്ള പ​രി​ശീ​ല​നം ഇന്നു രാ​വിലെ എ​ട്ട് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും.
പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും ബാ​സ്ക​റ്റ് ബോ​ൾ പ​രി​ശീ​ല​ന കി​റ്റ് സൗ​ജ​ന്യ​മാ​യി ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും , ര​ജി​സ്ട്രേ​ഷ​നും 9746044433 ,9544811555 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.