പൗ​ര​ത്വ സം​ര​ക്ഷ​ണ റാ​ലി​യും ബ​ഹു​ജ​ന സ​മ്മേ​ള​ന​വും നാളെ
Thursday, January 16, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​യു​ക്ത ജ​മാ​അ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ നാളെ ​പൗ​ര​ത്വ സം​ര​ക്ഷ​ണ റാ​ലി ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പൗ​ര​ത്വ സം​ര​ക്ഷ​ണ റാ​ലി സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​ൻ, ടൗ​ണ്‍, അ​ബാ​ൻ ജം​ഗ്ഷ​ൻ വ​ഴി പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ക്കും.
തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി എം. ​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജി എ​ച്ച്. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ആന്‍റോ ആ​ന്‍റ​ണി എം​പി, വീ​ണ ജോ​ർ​ജ് എം​എ​ൽ​എ, ജ​സ്റ്റീ​സ് ബി. ​ക​മാ​ൽ പാ​ഷ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്്ലി​ൻ സ​ന്തോ​ഷ്, കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത, അ​ൽ​ഹാ​ജ് സി. ​എ. മൂ​സാ മൗ​ല​വി മു​വാ​റ്റു​പു​ഴ, അ​ൽ​ഹാ​ജ് അ​ബ്ദു​ൽ ഷു​ക്കൂ​ർ മൗ​ല​വി അ​ൽ ഖാ​സി​മി, വി. ​എ​ച്ച്. അ​ലി​യാ​ർ മൗ​ല​വി, കെ. ​അം​ബു​ജാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സം​ഘാ​ട​ക സ​മി​തി ര​ക്ഷാ​ധി​കാ​രി ഇ​മാം അ​ൽ​ഹാ​ജ് അ​ബ്ദു​ൽ ഷു​ക്കൂ​ർ മൗ​ല​വി അ​ൽ ഖാ​സി​മി, ചെ​യ​ർ​മാ​ൻ ഹാ​ജി എ​ച്ച്. ഷാ​ജ​ഹാ​ൻ, ക​ണ്‍​വീ​ന​ർ എ. ​ഷം​സു​ദ്ദീ​ൻ, സ​മി​തി അം​ഗ​ങ്ങ​ളാ​യ ഹാ​ജി വി. ​ഷെ​യ്ക്ക് പ​രീ​ത്, ഹാ​ജി അ​ബ്ദു​ൽ ഖ​രീം തെ​ക്കേ​ത്ത്, എ​സ്. അ​ഫ്സ​ൽ, ന​ജീ​ബ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.